തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിഡി സതീശന്. സൗജന്യ യാത്രയും ആശമാരുടെ ഓണറേറിയം കൂട്ടിയതിനും പിന്നാലെ ചില നിര്‍ണായക സ്ഥാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി സുധാകരന് പ്രോടേം സ്പീക്കറാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആയി ടി അസഫലിയെ നിയമിച്ചു. നവകേരള യാത്രയിലെ പൊലീസ് മര്‍ദനത്തില്‍ സ്പെഷ്യല്‍ അന്വേഷണം നടത്തും.






