ആലപ്പുഴ: സിപിഐഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബിനുവിനെ ശുംഭനെന്ന് വിളിച്ച് ജി സുധാകരൻ. ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ജി സുധാകരൻ എത്തിയത് പ്രഹസനമാണെന്ന് നേരത്തെ സിപിഐഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി ബിനു വിമർശിച്ചിരുന്നു. അതിന് പിന്നാലെയാണ്, അനുജൻ ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ഇനിയും പോകുമെന്നും തന്നെ തടയുമെന്ന് ഒരു ശുംഭൻ പറഞ്ഞുവെന്നുമായിരുന്നു ജി സുധാകരൻ്റെ പ്രതികരണം.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ജി സുധാകരൻ ജി ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിയത്. തനിക്ക് മന്ത്രിസ്ഥാനം ആവശ്യമില്ലെന്നും താല്പര്യമുണ്ടായിരുന്നു എന്ന വാർത്തകൾ ശരിയല്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. നേരത്തെ സിപിഐഎമ്മിനെ വിമർശിച്ച് അമ്പലപ്പുഴയിൽ മത്സരിക്കാൻ സുധാകരൻ തീരുമാനിച്ചതിന് പിന്നാലെയും ഭുവേശ്വരനുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ ഉണ്ടായിരുന്നു.






