Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജി സുധാകരനെ പിണക്കരുതായിരുന്നു; സിപിഎമ്മിൽ വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. കായംകുളം, അരൂർ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികളെ പരീക്ഷിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് പ്രധാനമായും ഉയർന്നത്. മുൻ മന്ത്രി ജി. സുധാകരൻയെ നേരത്തെ തന്നെ പാർട്ടിയിൽ സജീവമായി നിലനിർത്തേണ്ടതായിരുന്നുവെന്നും, അദ്ദേഹത്തെ കായംകുളത്ത് മത്സരിപ്പിച്ചിരുന്നെങ്കിൽ കായംകുളവും അമ്പലപ്പുഴയും ജയിക്കുമായിരുന്നുവെന്നും ഒരു അംഗം അഭിപ്രായപ്പെട്ടു.

ജില്ലാ കമ്മിറ്റി യോഗം പൂർത്തിയായതിന് പിന്നാലെയാണ് ഏരിയ കമ്മിറ്റി യോഗങ്ങൾ ആരംഭിച്ചത്. സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് എം. വിജയകുമാർ യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോയത് പിണറായി വിജയൻ ആണെന്നും, എന്നാൽ പുതിയ സാഹചര്യങ്ങളിൽ അദ്ദേഹം പ്രവർത്തന ശൈലി മാറ്റേണ്ടതുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻയെ മാറ്റണമെന്ന ആവശ്യവും ചില അംഗങ്ങൾ മുന്നോട്ടുവച്ചു. പി. ജയരാജൻ, കെ.കെ. ശൈലജ എന്നിവരെ പാർട്ടി അവഗണിക്കുന്നുവെന്ന തോന്നൽ പ്രവർത്തകരിൽ ഉണ്ടെന്നും ചർച്ചയായി. വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസ്താവനകളെ പാർട്ടി ശക്തമായി തള്ളിക്കളയാത്തതും ന്യൂനപക്ഷ വിഭാഗങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കിയെന്ന വിമർശനവും ഉയർന്നു.

കോൺഗ്രസിൽ പുതിയ തലമുറ നേതാക്കൾ ഉയർന്നുവരുമ്പോൾ സി.പി.എമ്മിൽ രണ്ടാംനിര നേതൃത്വത്തെ വളർത്തുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന അഭിപ്രായവും അംഗങ്ങൾ പങ്കുവച്ചു. ജില്ലാ നേതൃത്വത്തിനെതിരെയും വിമർശനമുണ്ടായി. എം.എൽ.എമാരുടെ പിഴവുകൾ കൊണ്ടാണ് തോൽവിയെന്ന ജില്ലാ സെക്രട്ടറിയുടെ പരാമർശം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യവും യോഗത്തിൽ ഉയർന്നു. പ്രാദേശിക പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെടാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.

Recent News

Advertisement
WhiteswanTV Footer