Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാസങ്ങൾക്ക് ശേഷം കമന്റ് ബോക്സ് ഒന്ന് തുറന്നു; രക്ഷയില്ല, വീണ്ടും പൂട്ടി ജി സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മാസങ്ങൾക്ക് ശേഷമാണ് അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് തുറന്നത്. തുറന്നത് മാത്രമേ ഓര്മ കാണുള്ളൂ, അപ്പോഴേക്കും തുടങ്ങി വൻ സൈബർ ആക്രമണം. ആലപ്പുഴയിൽ നാളെ തുറക്കുന്ന തന്റെ എം എൽ എ ഓഫീസ് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങളും ചീത്തവിളികളും ഉയർന്നത്.

സി പി എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചത് മുതൽ തുടങ്ങിയ തെറിവിളി കാരണമാണ് മുൻ മന്ത്രി കൂടിയായ മുതിർന്ന നേതാവ് 2 മാസം മുന്നേ കമന്‍റ് ബോക്സ് പുട്ടിയത്. മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു കുറവും ഇല്ലാതെ തുടരുകയാണ് സൈബർ ആക്രമണം. ഇതോടെ മിനിറ്റുകൾക്കകം അദ്ദേഹം കമന്റ് ബോക്സ് വീണ്ടും പൂട്ടി.

എ ഐ സി സി സംഘടന ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലാണ് ജി സുധാകരന്റെ എം എൽ എ ഓഫീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. സി പി എം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് ജി സുധാകരൻ ജയിച്ചത്. അതിനുശേഷമാണ് സൈബർ ആക്രമണം രൂക്ഷമായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix