Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

ജോലി വാഗ്ദാനവും ഓൺലൈൻ ടാസ്‌കും; ആലപ്പുഴയിൽ വൻ തട്ടിപ്പ്

ആലപ്പുഴ: സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ രണ്ട് സംഭവങ്ങളിലായി 32 ലക്ഷം രൂപ നഷ്ടമായി. ജോലി വാഗ്ദാനവും ഓൺലൈൻ ടാസ്‌കുകളും ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പുകൾ നടന്നത്. പുന്നപ്ര തെക്ക് സ്വദേശിയായ ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് മകൾക്ക് ഖത്തർ വിമാന സർവീസിൽ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് 9,56,500 രൂപ തട്ടിയതായാണ് പരാതി. സംഭവത്തിൽ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി സ്മിതയ്ക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. ഖത്തർ വിമാന കമ്പനിയിൽ എച്ച്‌ആർ മാനേജരാണെന്ന് വിശ്വസിപ്പിച്ച പ്രതി […]
Read more

ആലപ്പുഴയിൽ 1.25 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ആലപ്പുഴ: കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി സ്വദേശികളായ ശ്രീഹരി (24), ഷാരോൺ (23) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികളിൽ നിന്ന് 1.25 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL 82 A 6993 നമ്പറിലുള്ള ഡൊമിനർ ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ശ്രീഹരി മുൻപ് പല മയക്കുമരുന്ന് കേസുകളിലും […]
Read more

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ്‌ വയോധിക മരിച്ചു

ആലപ്പുഴ: കുട്ടനാട് നെടുമുടിയിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര (65) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെ വീടിനോട് ചേർന്ന ശുചിമുറിയിൽ വച്ചാണ് ഇവർക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആന്റിവെനം നൽകി ചികിത്സ ആരംഭിച്ചു. എങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി 9.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
Read more

പാമ്പ് കടിച്ചോ എന്ന് പാമ്പ് വന്ന് പറയണോ: ജി സുധാകരന്‍

ആലപ്പുഴ: പാമ്പ് കടിച്ച് 42 കാരി മരിച്ച സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ വിമർശനവുമായി ജി സുധാകരന്‍. അനാസ്ഥ മൂലം നഷ്ടപ്പെട്ടത് ഒരു മനുഷ്യ ജീവനാണ്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. ആശുപത്രിയില്‍ ആന്റിവെനം ഇല്ലെന്നാണ് ബന്ധുക്കളോട് ഡോക്ടര്‍ പറഞ്ഞത്. പാമ്പ് കടിച്ചോ എന്ന് മനസ്സിലാക്കാന്‍ പോലും ആശുപത്രി അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. പാമ്പ് കടിച്ചോ എന്ന് പാമ്പ് വന്ന് പറയണോ എന്നും ജി സുധാകരൻ പരിഹസിച്ചു. കായംകുളം ചേരാവള്ളി സ്വദശിനി സലീന യാണ് […]
Read more

പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം രണ്ട് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിലെ പുന്നപ്രയിൽ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിന് പിന്നിൽ തീരദേശ പാളത്തിന് സമീപത്താണ് മൃതദേഹം കിടന്ന നിലയിൽ കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് മാത്രം പരിക്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read more

സംസ്ഥാനത്ത് ചൂടും അന്തരീക്ഷതാപവും വർധിക്കുന്നു; ജാഗ്രത വേണം

ആലപ്പുഴ: വേനൽച്ചൂടും അന്തരീക്ഷ താപനിലയും ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സൂര്യതാപം, താപശരീരശോഷണം, ചൂടുകുരു, പേശീവലിവ് എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്ന് അധികൃതർ അറിയിച്ചു. പ്രായമായവർ, രക്തസമ്മർദ്ദം പോലുള്ള രോഗങ്ങൾക്ക് ചികിത്സയിലുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ തുടങ്ങിയവർ കൂടുതൽ ശ്രദ്ധ പുലർത്തണം. തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത്, ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കാത്തത്, നേരിട്ട് കനത്ത വെയിൽ ഏൽക്കുന്നത് എന്നിവ രോഗസാധ്യത വർധിപ്പിക്കും. അമിത വിയർപ്പ്, ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഛർദി എന്നിവ […]
Read more

ശക്തമായ മഴയെ തുടർന്ന് വീട് നിലംപൊത്തി; യുവതിക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു വീണു. വെള്ളാപ്പള്ളി പള്ളിക്ക് സമീപം ചുള്ളിക്കൽ വീട്ടിൽ സാജൻ സണ്ണിയുടെ വീടാണ് നിലംപൊത്തിയത്. വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സാജനും (47) ഇളയ മകൻ അനിലും (12) മേൽക്കൂരയിൽ നിന്ന് ഓടുകൾ വീഴുന്നത് കണ്ടതോടെ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. എന്നാൽ പിന്നാലെ പുറത്തേക്ക് ഓടിയ ഭാര്യ നിജിത (35)യുടെ തലയിൽ ഓട് തുളച്ചുകയറി. ഗുരുതരമായി പരിക്കേറ്റ നിജിതയെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ […]
Read more

ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; യുവാവ് മരിച്ചു

ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്ണൻ–സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. സുഹൃത്തായ ആദിത്യൻ (20) ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ബൈക്കിന് പെട്രോൾ തീർന്നതിനെ തുടർന്ന് നിർത്തി പരിശോധിക്കുന്നതിനിടെയാണ് കോഴിയുമായി പോയ പിക്കപ്പ് വാൻ ഇടിച്ചത്. ഹരിനാരായണൻ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആദിത്യനെ ഉടൻ ആശുപത്രിയിൽ […]
Read more

കായംകുളം ലൈംഗികാതിക്രമ കേസ്; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

ആലപ്പുഴ: കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ സിനിൽ സവാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ബിഎൻഎസ് 351(2), 78 എന്നീ വകുപ്പുകൾ പ്രകാരം ഇരയെ ഭീഷണിപ്പെടുത്തൽ, പിന്തുടർന്ന് ശല്യം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് പുതുതായി ചേർത്തത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അധിക വകുപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ, ഇരയുടെ രഹസ്യമൊഴി മാവേലിക്കര കോടതി രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതി പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാരോപിച്ച യുവതി, ഉന്നത […]
Read more

ആലപ്പുഴയിലെ വയോധികന്റെ മരണത്തിൽ പരാതി; കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തുന്നു

ആലപ്പുഴ: വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നു. ചെങ്ങന്നൂർ സ്വദേശിയായ യേശുദാസൻ (74) മരിച്ച സംഭവത്തിലാണ് നടപടി. പുലിയൂർ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിലാണ് കല്ലറ തുറന്നത്. മാർച്ച് 20-നാണ് യേശുദാസൻ മരിച്ചത്. എന്നാൽ മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രവാസിയായ മരുമകൾ ലീന ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കല്ലറ തുറന്ന് മൃതദേഹം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചു. യേശുദാസന്റെ സഹോദരൻ ഗബ്രിയേൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും, മരണത്തിന് […]
Read more
Advertisement
WhiteswanTV Footer