Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശക്തമായ മഴയെ തുടർന്ന് വീട് നിലംപൊത്തി; യുവതിക്ക് ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു വീണു. വെള്ളാപ്പള്ളി പള്ളിക്ക് സമീപം ചുള്ളിക്കൽ വീട്ടിൽ സാജൻ സണ്ണിയുടെ വീടാണ് നിലംപൊത്തിയത്. വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സാജനും (47) ഇളയ മകൻ അനിലും (12) മേൽക്കൂരയിൽ നിന്ന് ഓടുകൾ വീഴുന്നത് കണ്ടതോടെ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. എന്നാൽ പിന്നാലെ പുറത്തേക്ക് ഓടിയ ഭാര്യ നിജിത (35)യുടെ തലയിൽ ഓട് തുളച്ചുകയറി.

ഗുരുതരമായി പരിക്കേറ്റ നിജിതയെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 8 തുന്നിക്കെട്ടുകൾ ഉണ്ട്. 30 വർഷം പഴക്കമുള്ള വീടാണ് തകർന്നത്. മേൽക്കൂര വീണതിനെ തുടർന്ന് വീട്ടുപകരണങ്ങളും നശിച്ചു. കസേര, മേശ, പാത്രങ്ങൾ തുടങ്ങിയവ നഷ്ടമായി. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കുടുംബം സുരക്ഷിതമായി പുറത്തുകടന്നത്.

Advertisement
WhiteswanTV Footer