ശക്തമായ മഴയെ തുടർന്ന് വീട് നിലംപൊത്തി; യുവതിക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു വീണു. വെള്ളാപ്പള്ളി പള്ളിക്ക് സമീപം ചുള്ളിക്കൽ വീട്ടിൽ സാജൻ സണ്ണിയുടെ വീടാണ് നിലംപൊത്തിയത്. വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സാജനും (47) ഇളയ മകൻ അനിലും (12) മേൽക്കൂരയിൽ നിന്ന് ഓടുകൾ വീഴുന്നത് കണ്ടതോടെ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. എന്നാൽ പിന്നാലെ പുറത്തേക്ക് ഓടിയ ഭാര്യ നിജിത (35)യുടെ തലയിൽ ഓട് തുളച്ചുകയറി. ഗുരുതരമായി പരിക്കേറ്റ നിജിതയെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ […]
Read more