ആലപ്പുഴ: കുട്ടനാട് നെടുമുടിയിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര (65) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെ വീടിനോട് ചേർന്ന ശുചിമുറിയിൽ വച്ചാണ് ഇവർക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആന്റിവെനം നൽകി ചികിത്സ ആരംഭിച്ചു. എങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി 9.30ഓടെ മരണം സംഭവിക്കുകയായിരുന്നു.




