ബംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ബംഗളൂരു മറികടന്നു. വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും അര്‍ധസെഞ്ചുറികളാണ് ജയമൊരുക്കിയത്. 44 പന്തില്‍ 81 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ഇതില്‍ എട്ടു ഫോറും നാലു സിക്സും ഉള്‍പ്പെടുന്നു. 27 പന്തില്‍ 55 റണ്‍സാണ് ദേവ്ദത്ത് പടിക്കലിന്റെ സംഭാവന.
നേരത്തേ സെഞ്ച്വറി നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 58 പന്തില്‍ നിന്ന് 100 റണ്‍സെടുത്തിരുന്നു. രണ്ടാം വിക്കറ്റില്‍ ജോസ് ബട്ട്‌ലറുമായി ചേര്‍ന്ന് സായ് സുദര്‍ശന്‍ ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. പിന്നാലെ താരത്തിന്റെ സെഞ്ച്വറിയുമെത്തി. ഈ ഐപിഎല്ലിലെ സായ് സുദര്‍ശന്റെ ആദ്യ സെഞ്ച്വറിയാണിത്.




