Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഇപ്പോൾ ആരോഗ്യമന്ത്രിയാണ്, പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഇപ്പോൾ ബാധകമല്ല’: കെ മുരളീധരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നിപയെക്കുറിച്ചുള്ള മുന്‍ പരാമര്‍ശം വീണ്ടും ചര്‍ച്ചയായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യമന്ത്രിയാണെന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഈ സീറ്റിന് ബാധകമല്ലെന്നുമാണ് കെ മുരളീധരന്റെ വിശദീകരണം.

എൽഡിഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചപ്പോൾ എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. വവ്വാല്‍ ആണത്രെ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും നാട് ഭരിച്ചകാലത്ത് വവ്വാല്‍ ഉണ്ടായിരുന്നില്ലേ ഈ നാട്ടില്‍. ഭരിക്കുന്നവന്‍ ശരിയല്ലാത്തതുകൊണ്ടാണ് ഇപ്പോൾ രോഗം പരക്കാന്‍ കാരണം.”എന്നാണ് അന്ന് പറഞ്ഞിരുന്നത്.

കെ മുരളീധരന്റെ ഈ വാക്കുകള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മുന്‍ ആരോഗ്യമന്ത്രിമാരായ വീണാ ജോര്‍ജും കെ കെ ശൈലജയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്നുണ്ടായ അതെ അഭിപ്രായം തന്നെയാണോ നിലവിലെ ആരോഗ്യമന്ത്രിക്ക് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

Advertisement
WhiteswanTV Footer