Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

യുഡിഎഫ് വന്നാൽ ലീഗായിരിക്കും മുഖ്യമന്ത്രി; വീണ്ടും വിവാദ പരാമർശവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാറാട് ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് ആണെന്നും ലീഗല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസ് വന്നാലും പാണക്കാട് തങ്ങളല്ലേ വകുപ്പുകൾ തീരുമാനിക്കുന്നതെന്നും വെള്ളാപ്പളി പരിഹസിച്ചു. യുഡിഎഫ് വന്നാല്‍ ഇടിയുടെ പടയണിയായിരിക്കും. ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റു. മതാധിപത്യം ജയിച്ചു എന്നും കൂട്ടിച്ചേർത്തു. പിണറായി സര്‍ക്കാര്‍ വരുമെന്ന് കരുതുന്നുവെന്നും മെയ് നാലിന് ശേഷം കൂടുതല്‍ പറയാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നാല് […]
Read more

ആലപ്പുഴയിൽ ബിഹാർ സ്വദേശിനി സൈക്കിളിൽ നിന്ന് വീണുമരിച്ചു

ആലപ്പുഴ: സൈക്കിളില്‍ നിന്ന് വീണ് ബിഹാർ സ്വദേശിനി മരിച്ചു. സൈറ ഹാത്തൂന്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറാണ് സൈറ ഹാത്തൂന്റെ ഭര്‍ത്താവ് ലഡു. ഇന്നലെ രാത്രിയാണ് മാന്നാറില്‍ വെച്ച് സൈറ അപകടത്തില്‍പെട്ടത്. ലഡുവും ഇളയകുഞ്ഞും സൈറയും സൈക്കിളില്‍ പച്ചക്കറി വാങ്ങാനായി പോകുമ്പോള്‍ ഇളയ കുഞ്ഞ് വീഴുകയും രക്ഷിക്കാനായി ശ്രമിക്കവെ സൈറ റോഡിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. തലയ്‌ക്കേറ്റ മുറിവ് ഗുരുതരമായിരുന്നു. തുടർന്നായിരുന്നു മരണം. ആറു വര്‍ഷത്തോളമായി കുടുംബം കേരളത്തിലുണ്ട്. ഭർത്താവും കുഞ്ഞുങ്ങളും ആലപ്പുഴ […]
Read more

ഭാര്യാമാതാവിന്റെ രണ്ടാം ഭർത്താവിനെ കൊലപ്പെടുത്തിയ ഒന്നാം പ്രതിക്ക് ജീവപര്യന്തം

ആലപ്പുഴ: മണ്ണഞ്ചേരി ബിജു കൊലപാതക കേസിൽ ഒന്നാംപ്രതിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊല്ലം ഇട്ടിവ സ്വദേശിയായ മനോജ് കൃഷ്ണനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2024 ജൂലൈ 8നായിരുന്നു സംഭവം. ഭാര്യയുടെ മാതാവിന്റെ രണ്ടാം ഭർത്താവായ ബിജുവിനെ വീട്ടുമുറ്റത്ത് വച്ച് പത്തലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജയിലിൽ പാർപ്പിച്ചുകൊണ്ടായിരുന്നു കേസിന്റെ വിചാരണ […]
Read more

ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം തടവ്

ആലപ്പുഴ: ഭാര്യാപിതാവിനെ വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ഇടവ സ്വദേശിയായ മനോജ് കൃഷ്ണനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചു. മണ്ണഞ്ചേരി പഞ്ചായത്തിലെ വരകാടി വെളിയിൽ ബിജുവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ബിജുവിന്റെ ആദ്യവിവാഹത്തിലെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച മനോജ് കൃഷ്ണനെതിരെ ബിജു എതിർപ്പ് പ്രകടിപ്പിച്ചതാണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് കണ്ടെത്തി. 2024 ഒക്ടോബർ 7-ന് നടന്ന […]
Read more

മണ്ണഞ്ചേരി ബിജു കൊലക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

ആലപ്പുഴ: ആലപ്പുഴയിലെ മണ്ണഞ്ചേരി ബിജു കൊലപാതകക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം ഇട്ടിവ സ്വദേശിയായ മനോജ് കൃഷ്ണനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2024 ജൂലൈ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യാമാതാവിന്റെ രണ്ടാം ഭർത്താവായ ബിജു (48)വിനെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ബിജുവുമായി പ്രതിക്ക് ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ബിജുവിനെ നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; 21 വർഷത്തിനുശേഷം പ്രതി പിടിയിൽ

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ 21 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. ചെറിയനാട് ചെറുവല്ലൂർ കളരിക്കൽ വീട്ടിൽ മുഹമ്മദ് നൂഹ്നെയാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്. 1999 ഓഗസ്റ്റ് 22-ന് കൊല്ലകടവ് ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും കൈവിരലുകൾ കടിച്ചുമുറിക്കുകയും ചെയ്തുവെന്നതാണ് കേസ്. സംഭവത്തിൽ ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് മൂന്ന് മാസം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ ശേഷം പ്രതി ഒളിവിൽ പോയിരുന്നു. […]
Read more

ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് പരാതി. കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അറിയുന്നു. ആരോപണങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read more

ഒറ്റമുറിവീട്ടിൽനിന്നു വഴിതേടി സുധയും മകനും

ആലപ്പുഴ: മൂന്നുസെന്റ് ചതുപ്പുപ്രദേശത്ത് മേൽക്കൂരയില്ലാത്ത അടുക്കളയുള്ള ഒറ്റമുറി വീട്ടിൽ ദുരിതജീവിതം നയിക്കുകയാണ് അമ്മയും മകനും. ഹരിപ്പാട് ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡിലെ സച്ചുഭവനത്തിൽ സി. സുധ (48)യും മകൻ സച്ചു (24)വുമാണ് ചുറ്റുമുള്ള ഭൂമിയുടെ ഉടമകൾ വേലികെട്ടിയതിനെ തുടർന്ന് പുറംലോകത്തേക്കുള്ള വഴിയില്ലാതെ കഴിയുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇവർ താമസിക്കുന്ന സ്ഥലത്ത് ഒരുകാലത്ത് ഉണ്ടായിരുന്ന നടവഴി പിന്നീട് രേഖകളിൽ ഉൾപ്പെടുത്താത്തതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ഇന്ന് വീടിനുചുറ്റും സ്വകാര്യവേലികൾ ഉയർന്നതോടെ പുറത്തേക്കിറങ്ങാൻ പോലും ബുദ്ധിമുട്ടാണ്. സമീപത്തെ കൈത്തോടിലൂടെ വേലിക്കമ്പികൾക്കിടയിലൂടെ കടന്നാണ് […]
Read more

ബസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; കണ്ടക്ടർക്ക് 62 വർഷം കഠിന തടവ്

ആലപ്പുഴ: വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർക്കു 62 വർഷം കഠിന തടവും 3.70 ലക്ഷം രൂപ പിഴയും വിധിച്ചു. ഭരണിക്കാവ് വെട്ടിക്കോട് വലിയകുന്നത്ത് വീട്ടിൽ അരുൺ ബാബു (31) യെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷിച്ചത്. 2022-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസിലെ കണ്ടക്ടറായിരുന്ന പ്രതി, പ്രണയം നടിച്ച് പെൺകുട്ടിയെ കായംകുളത്തെത്തിച്ച് ബസിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ആദ്യം ചെങ്ങന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത […]
Read more

കായംകുളത്ത് പാമ്പ് കടിയേറ്റ് മരിച്ച സംഭവം; താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം

ആലപ്പുഴ: കായംകുളത്ത് 42 കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുടുംബം. സെലീനയ്ക്ക് ആവശ്യമായ ചികിത്സ നല്കിയില്ലെന്നാണ് പിതാവ് സമീറിന്റെ ആരോപണം. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കുടുംബം. കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കായകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്‍റി വെനം നൽകുന്നതിൽ ഉൾപ്പടെ വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ അന്നേ ആരോപണം ഉയർത്തിയിരുന്നു. എന്നാൽ പാമ്പ് കടിയേറ്റത്തിന്റെ […]
Read more
Advertisement
WhiteswanTV Footer