ആലപ്പുഴ: സൈക്കിളില്‍ നിന്ന് വീണ് ബിഹാർ സ്വദേശിനി മരിച്ചു. സൈറ ഹാത്തൂന്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറാണ് സൈറ ഹാത്തൂന്റെ ഭര്‍ത്താവ് ലഡു. ഇന്നലെ രാത്രിയാണ് മാന്നാറില്‍ വെച്ച് സൈറ അപകടത്തില്‍പെട്ടത്. ലഡുവും ഇളയകുഞ്ഞും സൈറയും സൈക്കിളില്‍ പച്ചക്കറി വാങ്ങാനായി പോകുമ്പോള്‍ ഇളയ കുഞ്ഞ് വീഴുകയും രക്ഷിക്കാനായി ശ്രമിക്കവെ സൈറ റോഡിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. തലയ്‌ക്കേറ്റ മുറിവ് ഗുരുതരമായിരുന്നു. തുടർന്നായിരുന്നു മരണം. ആറു വര്‍ഷത്തോളമായി കുടുംബം കേരളത്തിലുണ്ട്. ഭർത്താവും കുഞ്ഞുങ്ങളും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ കാത്തിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം എന്നാണ് ഇവരുടെ ആവശ്യം.




