ആലപ്പുഴ: മണ്ണഞ്ചേരി ബിജു കൊലപാതക കേസിൽ ഒന്നാംപ്രതിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊല്ലം ഇട്ടിവ സ്വദേശിയായ മനോജ് കൃഷ്ണനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2024 ജൂലൈ 8നായിരുന്നു സംഭവം. ഭാര്യയുടെ മാതാവിന്റെ രണ്ടാം ഭർത്താവായ ബിജുവിനെ വീട്ടുമുറ്റത്ത് വച്ച് പത്തലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കേസ്.
സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജയിലിൽ പാർപ്പിച്ചുകൊണ്ടായിരുന്നു കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. മനോജ് കൃഷ്ണൻ മറ്റ് നിരവധി കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.




