Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

സ്ത്രീസുരക്ഷാ പെൻഷൻ അപേക്ഷകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയിൽ അപേക്ഷകരുടെ എണ്ണം ഉയരുന്നു. പദ്ധതി ആരംഭിച്ച ഫെബ്രുവരിയിൽ 10.05 ലക്ഷം അപേക്ഷകരുണ്ടായിരുന്നു. ഇപ്പോൾ അത് 18.18 ലക്ഷമായി ഉയർന്നിരിക്കുകയാണ്. ഇതോടെ, പെൻഷൻ വിതരണം നടത്താൻ സർക്കാർ പ്രതിമാസം 181 കോടിയിലധികം രൂപ മാറ്റിവെക്കേണ്ട സാഹചര്യമുണ്ട്. ഫെബ്രുവരിയിൽ 100.5 കോടി രൂപയും, മാർച്ചിൽ 16.24 ലക്ഷം പേർക്ക് 162.41 കോടി രൂപയും പെൻഷനായി നൽകി. ഏപ്രിൽ മാസത്തിലെ വിതരണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 35 വയസ് പൂർത്തിയായ സ്ത്രീകൾക്ക് […]
Read more

ജി സുധാകരന് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ട്, പതിയെ വെളിപ്പെടുത്താമെന്ന് DYFI

ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരനും ഡിവൈഎഫ്‌ഐയും തമ്മിലുള്ള പോര് മുറുകുന്നു. സുധാകരന്‍ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം ഡിവൈഎഫ്ഐ ആവര്‍ത്തിക്കുകയാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കിട്ടിയെന്നും ഇപ്പോള്‍ തുറന്നുപറയുന്നില്ലെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ പറഞ്ഞു. നാമനിര്‍ദേശ പത്രിക സംബന്ധിച്ച് തങ്ങള്‍ ഉന്നയിച്ച ആരോപണത്തിന് സുധാകരന്‍ മറുപടി പറയട്ടെ. എന്നിട്ട് ഇനിയും കുറേ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ജി സുധാകരന് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ട്. അതിന്റെ […]
Read more

മലിനീകരണ നിയന്ത്രണത്തിൽ കുടുങ്ങി ഹൗസ്ബോട്ടുകൾ; വേമ്പനാട്ടുകായലിൽ പ്രതിസന്ധി രൂക്ഷം

​ആലപ്പുഴ: മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും മതിയായ സർട്ടിഫിക്കറ്റുകളും ഇല്ലാത്ത ഹൗസ്ബോട്ടുകൾക്ക് വേമ്പനാട്ടുകായലിൽ നാളെ മുതൽ വിലക്ക്. ഹൈക്കോടതിയുടെ ജനുവരി 20-ലെ ഇടക്കാല ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തുറമുഖ വകുപ്പ് പരിശോധന കർശനമാക്കുന്നത്. എന്നാൽ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഉത്തരവ് എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് ഹൗസ്ബോട്ട് ഉടമകൾ. ​നിലവിൽ ജില്ലയിൽ ശുചിമുറി മാലിന്യം സംസ്കരിക്കാൻ സർക്കാർ സംവിധാനങ്ങളില്ലാത്തതാണ് പ്രധാന വെല്ലുവിളി. ആർ ബ്ലോക്കിൽ ഉടമകളുടെ അസോസിയേഷൻ മുൻകൈയെടുത്ത് സ്ഥാപിച്ച പ്ലാന്റ് പ്രളയത്തിൽ നശിച്ച ശേഷം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ചേർത്തല […]
Read more

ഓട്ടോ ടാക്സി വൈദ്യുതി തൂണിലിടിച്ച് അപകടം; യുവതി മരിച്ചു

ആലപ്പുഴ: രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷ വൈദ്യുതിതൂണിൽ ഇടിച്ച് യുവതി മരിച്ചു. പുന്നപ്ര പറവൂർ നൈപ്പള്ളി വീട്ടിൽ ഗിത്താറിസ്റ്റ് സോണിമോന്റെ മകൾ പി.എസ്. സ്വാതി (22) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30ഓടെ പഴയനടക്കാവ് റോഡിൽ പുന്നപ്ര അറവുകാട് ജങ്ഷൻ സമീപമാണ് അപകടം നടന്നത്. രക്തസമ്മർദം ഉയർന്ന പിതൃസഹോദരി ദീപികയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. എതിർദിശയിൽ വന്ന ബൈക്കുമായി ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടു വൈദ്യുതിതൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ […]
Read more

ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം എന്തിന് മാറ്റി? ജി സുധാകരനെ വെല്ലുവിളിച്ച് DYFI നേതാവ്

ആലപ്പുഴ: ജി സുധാകരനെതിരെ വെല്ലുവിളിയുമായി ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍. സ്വത്ത് വകകള്‍ സുതാര്യമാണെങ്കില്‍ സുധാകരനും ഭാര്യയും മകനും മരുമകളും എന്‍ആര്‍ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാങ്ക് രേഖകളും ഹാജരാക്കാന്‍ തയ്യാറുണ്ടോയെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വെല്ലുവിളിക്കുന്നു. ഭാര്യയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും 50 ലക്ഷം മാറ്റിയത് എന്തിന് വേണ്ടിയാണെന്നും നോമിനേഷനില്‍ പണം കുറച്ച് കാണിക്കാനായിരുന്നില്ലേ ഇതെന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. അഫിഡവിറ്റില്‍ മകന്റെ സ്വത്തുക്കള്‍ മറച്ചുവെച്ചത് തെറ്റല്ലേ എന്നും രേഖകളെല്ലാം സത്യമാണെങ്കില്‍ സ്വത്ത് വകകള്‍ […]
Read more

ഭാര്യയെയും മകളെയും ക്രൂരമായി മർദിച്ചു; കേസെടുത്ത് പോലീസ്

ആലപ്പുഴ: ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്പലപ്പുഴ പുതുവൽ സ്വദേശിയായ സിബിമോനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ നിഷാമോൾ (39), 16 വയസ്സുകാരിയായ മകൾ നന്ദ എന്നിവരാണ് ആക്രമണത്തിനിരയായത്. ഏപ്രിൽ 15-ന് രാത്രി 10.30നും 11നും ഇടയിലാണ് സംഭവം നടന്നത്. കഠിനമായ ചൂടിനെ തുടർന്ന് ഇരുവരും വീടിന്റെ മുറ്റത്ത് തുണി വിരിച്ച് കിടന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് മാറിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. “ആരെ കാണിക്കാനാണ് ഇവിടെ തുണി വിരിച്ചത്” എന്ന് ചോദിച്ചാണ് സിബിമോൻ […]
Read more

പാർട്ടിയിൽനിന്ന് മാറിയതോടെ വലിയൊരു ഭാരം ഒഴിഞ്ഞു: ജി സുധാകരൻ

ആലപ്പുഴ: മന്ത്രി സജി ചെറിയാനും എംഎൽഎ എച്ച്. സലാമും രാഷ്ട്രീയ ക്രിമിനൽ കുറ്റങ്ങൾ വിളംബരം ചെയ്യുകയാണെന്ന് മുൻമന്ത്രി ജി. സുധാകരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി ചെറിയാനും സലാമും കൂട്ടാളികളും ചേർന്ന് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നും സുധാകരൻ പറഞ്ഞു. അടുത്തിടെ ഇരുവരും നടത്തിയ പരാമർശങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. പി. കൃഷ്ണപിള്ള സ്മാരകം തകർക്കാൻ താനും പങ്കെടുത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സുധാകരൻ വ്യക്തമാക്കി. അത്തരമൊരു പ്രവർത്തനത്തിൽ താൻ […]
Read more

ചിക്കൻ കുറവെന്ന് ആരോപിച്ച് ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹരിപ്പാട് നഗരത്തിലെ ഹോട്ടലിൽ ചിക്കൻ ഫ്രൈഡ് റൈസിലെ ചിക്കൻ കഷണങ്ങൾ കുറവാണെന്ന് ആരോപിച്ച് യുവാവ് നടത്തിയ അക്രമത്തിൽ വ്യാപക നാശനഷ്ടം. ഹരിപ്പാട് പ്രവർത്തിക്കുന്ന ‘ചിക്കാഗോ’ ഹോട്ടലിലാണ് സംഭവം നടന്നത്. ഓർഡർ ചെയ്ത ഭക്ഷണത്തിൽ ചിക്കൻ കുറവാണെന്ന പരാതിയെ തുടർന്ന് ജീവനക്കാരുമായി തർക്കമുണ്ടായി. തർക്കം പിന്നീട് അക്രമത്തിലേക്ക് മാറുകയായിരുന്നു. പ്രകോപിതനായ യുവാവ് ഹോട്ടലിലെ കൗണ്ടറിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടർ മോണിറ്റർ, കീബോർഡ്, ബില്ലിംഗ് മെഷീൻ എന്നിവ അടിച്ചുതകർത്തു. കൂടാതെ ഭക്ഷണശാലയിലെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. ആറാട്ടുപുഴ സ്വദേശിയായ […]
Read more

മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്റർ; കടയുടമ അറസ്റ്റിൽ

ആലപ്പുഴ: വിഷു ആശംസ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്തിക്കട ഉടമ അറസ്റ്റിൽ. ചേർത്തലയിലെ മെഹർ മന്തിക്കടയുടെ ഉടമകളിലൊരാളായ ഷഹനാസി (28)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണന്റെ മുന്നിൽ ചിക്കൻ കുഴിമന്തി വച്ചുള്ള വിഷു ആശംസ പോസ്റ്ററാണ് വിവാദത്തിന് കാരണമായത്. ഈ പോസ്റ്റർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ഉയർന്നു. തുടർന്ന് ചേർത്തല സ്വദേശിയായ ബിജു പോലീസിൽ പരാതി നൽകി. മതവികാരം വ്രണപ്പെടുത്തിയതും തെറ്റായ സന്ദേശം പ്രചരിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്ത ഷഹനാസിയെ സ്റ്റേഷൻ […]
Read more

ഫേസ്ബുക്ക് പോസ്റ്റിനെതിരെ യുവാവിന് ക്രൂര മർദനം; പൊലീസ് നിലപാടിൽ ആരോപണം

ആലപ്പുഴ: ക്ഷേത്രത്തിന്റെ വരവ്-ചെലവ് കണക്കുകളെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിനെ നാലംഗസംഘം ക്രൂരമായി മർദിച്ചു. എണ്ണയ്ക്കാട് സ്വദേശിയായ മനോജ് കുമാർ ഗുരുതരമായി പരിക്കേറ്റ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം ഗ്രാമം ജങ്ഷന് സമീപത്തായിരുന്നു സംഭവം. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് മനോജ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെ തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കാറിൽ കയറുന്നതിനിടെ പ്രതികൾ ചേർന്ന് മനോജിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മനോജിന്റെ കൈവശമുണ്ടായിരുന്ന മാലയും നഷ്ടമായി. എണ്ണയ്ക്കാട് സ്വദേശികളായ […]
Read more
Advertisement
WhiteswanTV Footer