Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്റർ; കടയുടമ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: വിഷു ആശംസ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്തിക്കട ഉടമ അറസ്റ്റിൽ. ചേർത്തലയിലെ മെഹർ മന്തിക്കടയുടെ ഉടമകളിലൊരാളായ ഷഹനാസി (28)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ശ്രീകൃഷ്ണന്റെ മുന്നിൽ ചിക്കൻ കുഴിമന്തി വച്ചുള്ള വിഷു ആശംസ പോസ്റ്ററാണ് വിവാദത്തിന് കാരണമായത്. ഈ പോസ്റ്റർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ഉയർന്നു. തുടർന്ന് ചേർത്തല സ്വദേശിയായ ബിജു പോലീസിൽ പരാതി നൽകി. മതവികാരം വ്രണപ്പെടുത്തിയതും തെറ്റായ സന്ദേശം പ്രചരിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്ത ഷഹനാസിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.

അതേസമയം, പോസ്റ്റർ വ്യാപകമായി പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കടയുടമയുടെ വിശദീകരണം. വാട്‌സാപ്പ് സ്റ്റാറ്റസായി ഒരിക്കൽ മാത്രമാണ് പങ്കുവെച്ചതെന്നും പിന്നീട് നീക്കം ചെയ്തതായും ഖേദം പ്രകടിപ്പിക്കുന്നതായും അവർ അറിയിച്ചു.

Advertisement
WhiteswanTV Footer