Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾക്കിടയിലെ പടക്കം പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ആലപ്പുഴ: കളപ്പുര ഘണ്ടാകർണ്ണ ക്ഷേത്രവളപ്പിൽ ഉണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പൊള്ളേത്തൈ കണിയാപറമ്പ് വീട്ടിൽ രവീന്ദ്രൻ (62) ആണ് മരിച്ചത്. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. ഈ മാസം മൂന്നിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ക്ഷേത്രത്തിൽ കൂലിപ്പണിക്കെത്തിയ രവീന്ദ്രനെ സ്റ്റോർ റൂം വൃത്തിയാക്കാൻ നിയോഗിച്ചിരുന്നു. തുടർന്ന് സ്റ്റോർ റൂമിൽ നിന്നുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളും ക്ഷേത്രപരിസരത്തെ കുഴിയിൽ നിക്ഷേപിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. മാലിന്യങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന സ്ഫോടക ശേഷിയുള്ള […]
Read more

ആലപ്പുഴയിൽ സിപിഎം നേതാവിനെതിരെ പരാതിയുമായി അമ്മ; വീടിൽ നിന്ന് ഇറക്കിവിടാൻ ശ്രമം

ആലപ്പുഴ: മകനും കുടുംബവും വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി അമ്മ നൽകിയ പരാതിയെ തുടർന്ന് രാഷ്ട്രീയ വിവാദം ഉയർന്നു.ദേവികുളങ്ങര ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. പുതുപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എസ്. പവനനാഥനെതിരേയാണ് അമ്മ വിമലാമണി സി.പി.എം. ഏരിയ, ജില്ലാ കമ്മിറ്റികൾക്ക് പരാതി നൽകിയത്. വീടും സ്ഥലവും തട്ടിയെടുത്ത് തന്നെ പട്ടിണിയിലാക്കിയെന്നും മർദിച്ചെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കായംകുളം പോലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നും അവർ ആരോപിച്ചു. ഭർത്താവ് സോമനാഥന്റെ മരണശേഷം മകൻ പവനനാഥനോടൊപ്പമാണ് വിമലാമണി താമസിച്ചിരുന്നത്. […]
Read more

തീയണക്കാൻ പാഞ്ഞുപോയ ഫയർ ഫോഴ്‌സ് സംഘത്തിൻ്റെ വഴിമുടക്കി; കാറുടമയുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലെ മരുന്ന് ഗോഡൗണിൽ ഉണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ അഗ്നിരക്ഷാസേനാ വാഹനത്തിന് വഴി തടഞ്ഞ സംഭവത്തിൽ കർശന നടപടി. കുത്തിയതോട് കോടന്തുരുത്ത് സ്വദേശി സുജിത്തിനെതിരെ പട്ടണക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ ഉടമസ്ഥതയിലുള്ള KL 32 V 7934 നമ്പർ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ പൊന്നാംവെളിയിൽ വെച്ചായിരുന്നു സംഭവം. സൈറൺ മുഴക്കി എത്തിയ ഫയർഫോഴ്സ് വാഹനത്തിന് വഴി നൽകാതെ […]
Read more

ലഹരി-ഗുണ്ടാ സംഘത്തിന്റെ ആക്രമണം; ഡിവൈഎഫ്ഐ നേതാവിന് പരിക്ക്

ആലപ്പുഴ: ലഹരി–ഗുണ്ടാ മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന് പരിക്കേറ്റു. ചിറ്റാറ്റുകര വെസ്റ്റ് വില്ലേജ് പ്രസിഡന്റ് മതിലകത്ത് ഷിയാസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രി 9.30ഓടെ ചിറ്റാറ്റുകര കവലയിൽ വച്ചാണ് സംഭവം നടന്നത്. കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ ബെൻ്റോയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഷിയാസിന്റെ സുഹൃത്തിനെ ബെൻ്റോയുടെ സംഘം മർദിച്ചതായും റിപ്പോർട്ടുണ്ട്. ഇതേ തുടർന്നുള്ള തർക്കത്തെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ എത്തിയ സംഘം ഷിയാസിനെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. […]
Read more

ഭർത്താവിന് പിന്നാലെ ചികിത്സയിലിരിക്കെ ഭാര്യയും മരിച്ചു

ആലപ്പുഴ: മകളുടെ വിവാഹ ക്ഷണക്കാർഡുകൾ നൽകാൻ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയ ഭാര്യയും മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്. നായർ (55) ആണ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്. കഴിഞ്ഞ ഇരുപത്തിയേഴിനാണ് മാങ്കാംകുഴി പാറക്കുളങ്ങരയിൽ കാറുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഭർത്താവ് ശശി കെ. നായർ (64) അപകട ദിവസം തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ തുളസി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മെയ് 10-ന് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നതിനിടെയാണ് ഈ […]
Read more

ഇറാനിൽ 45ദിവസത്തോളമായി കപ്പലിൽ കുടുങ്ങി ആലപ്പുഴ സ്വദേശി; നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് കുടുംബം

ആലപ്പുഴ: പള്ളിപ്പാട് സ്വദേശിയായ ജെറിൻ ജോർജ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായി കുടുംബം അറിയിച്ചു. ഇറാനിയൻ ചരക്കുകപ്പലിൽ എഞ്ചിൻ ടെക്നീഷ്യനായ ജെറിൻ ഉൾപ്പെടെ 12 മലയാളികൾ കഴിഞ്ഞ 45 ദിവസമായി ഇറാനിലെ തുറമുഖങ്ങളിൽ വിവിധ കപ്പലുകളിലായി കഴിയുകയാണ്. ഇവരെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ദുബായ് ആസ്ഥാനമായ സീ സ്റ്റാർ ഷിപ്പിംഗ് കമ്പനിയുടെ ഇറാൻ ചരക്കുകപ്പലിലാണ് ജെറിൻ ജോലി ചെയ്യുന്നത്. എന്നാൽ, തൊഴിലാളികളെ കൊണ്ടുപോയ ഏജൻസിയിലും കപ്പൽ കമ്പനിയിൽ നിന്നുമുള്ള പ്രതികരണം വ്യക്തമായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ബന്ധപ്പെട്ട […]
Read more

തുറവൂർ ആശുപത്രി തീപിടിത്തം: അഗ്നിരക്ഷാ വാഹനത്തിന് വഴിമുടക്കി കാർ; ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനായി പാഞ്ഞുപോയ അഗ്നിരക്ഷാസേനാ വാഹനത്തിന് വഴിമുടക്കി കാർ യാത്രക്കാരൻ. തുറവൂർ താലൂക്ക് ആശുപത്രിയിലെ തീ അണയ്ക്കാൻ പുറപ്പെട്ട ആലപ്പുഴ യൂണിറ്റിന്റെ അഗ്നിരക്ഷാവാഹനത്തിനാണ് യാത്രയ്ക്കിടെ തടസ്സം നേരിടേണ്ടി വന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് തുറവൂർ താലൂക്ക് ആശുപത്രിയിലെ മരുന്ന് സംഭരണ കെട്ടിടത്തിൽ വൻ തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതോടെ ആലപ്പുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ വഴിമധ്യേ കെഎൽ 32 വി 7934 നമ്പറിലുള്ള കാർ ഏറെ ദൂരം […]
Read more

തുറവൂർ താലൂക്ക് ആശുപത്രിയിൽ അഗ്നിബാധ; ആളപായമില്ല

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ അഗ്നിബാധ. ചൊവ്വാഴ്ച രാവിലെ 10.15ഓടെയാണ് സംഭവം നടന്നത്. ഡയാലിസിസ് യൂണിറ്റിന് മുകളിൽ പ്രവർത്തിക്കുന്ന മരുന്ന് സംഭരണ മുറിയിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. തീ ശ്രദ്ധയിൽപ്പെട്ട ഉടൻ ആശുപത്രി ജീവനക്കാർ ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. സമയോചിതമായ ഇടപെടലിനെ തുടർന്ന് ആളപായം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന സംശയത്തിൽ അന്വേഷണം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾ സ്ഥലത്ത് പുരോഗമിക്കുന്നു.
Read more

പരിക്കേറ്റ യുവതിക്കു നേരേ ലൈംഗികാതിക്രമ പരാതി; അന്വേഷണം ശക്തമാക്കി

ആലപ്പുഴ: അപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസ് അന്വേഷണം ശക്തമാക്കി. കേസിലെ പ്രതിയായ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെ കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്. യുവതിയുടെ മൊഴിയിൽ ഉണ്ടായ പൊരുത്തക്കേടുകൾ പരിശോധിക്കുന്നതിനായി ചൊവ്വാഴ്ച വീണ്ടും മൊഴിയെടുക്കും. യുവതിയെ ചികിത്സിച്ച ഡോക്ടർ, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവർ എന്നിവരുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്തും. അന്വേഷണച്ചുമതല കായംകുളം ഡിവൈ.എസ്.പി. ടി. ബിനുകുമാറിന് കൈമാറിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഏപ്രിൽ മൂന്നിന് രാത്രി […]
Read more

കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

ആലപ്പുഴ: കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ മരത്തുങ്കൽ ബാബു–ഗ്രേസി ദമ്പതികളുടെ മകൻ സിജു ബാബു (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ പുന്നപ്ര പറവൂർ സെന്റ് ജോസഫ് പള്ളിക്ക് പടിഞ്ഞാറുവശത്താണ് അപകടം നടന്നത്. ട്രെയിൻ തട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ സിജുവിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇത്തരത്തിൽ നാടുകടത്തിയിരുന്ന ഇയാൾ […]
Read more
Advertisement
WhiteswanTV Footer