Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തീയണക്കാൻ പാഞ്ഞുപോയ ഫയർ ഫോഴ്‌സ് സംഘത്തിൻ്റെ വഴിമുടക്കി; കാറുടമയുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലെ മരുന്ന് ഗോഡൗണിൽ ഉണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ അഗ്നിരക്ഷാസേനാ വാഹനത്തിന് വഴി തടഞ്ഞ സംഭവത്തിൽ കർശന നടപടി. കുത്തിയതോട് കോടന്തുരുത്ത് സ്വദേശി സുജിത്തിനെതിരെ പട്ടണക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ ഉടമസ്ഥതയിലുള്ള KL 32 V 7934 നമ്പർ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ പൊന്നാംവെളിയിൽ വെച്ചായിരുന്നു സംഭവം. സൈറൺ മുഴക്കി എത്തിയ ഫയർഫോഴ്സ് വാഹനത്തിന് വഴി നൽകാതെ കാർ ഏറെ ദൂരം മുന്നോട്ട് നീങ്ങിയതായി റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ് എടുത്തത്. അടിയന്തര രക്ഷാപ്രവർത്തന സമയത്ത് ഉണ്ടായ തടസ്സത്തെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

Recent News

Advertisement
WhiteswanTV Footer