Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ മരത്തുങ്കൽ ബാബു–ഗ്രേസി ദമ്പതികളുടെ മകൻ സിജു ബാബു (21) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ പുന്നപ്ര പറവൂർ സെന്റ് ജോസഫ് പള്ളിക്ക് പടിഞ്ഞാറുവശത്താണ് അപകടം നടന്നത്. ട്രെയിൻ തട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ സിജുവിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇത്തരത്തിൽ നാടുകടത്തിയിരുന്ന ഇയാൾ എങ്ങനെ നാട്ടിലെത്തിയെന്നത് സംബന്ധിച്ച് സംശയങ്ങൾ ഉയരുന്നുണ്ട്.

മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ സംസ്കരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix