Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിപിഐക്ക് പന്ത്രണ്ട് സീറ്റുകളിൽ വിജയസാധ്യത; കൊടുങ്ങല്ലൂർ നഷ്ടപ്പെട്ടേക്കാമെന്ന് നേതൃയോഗത്തിന്റെ വിലയിരുത്തൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ​നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 80 സീറ്റുകൾ നേടി ഭരണത്തുടർച്ചയുണ്ടാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ വിലയിരുത്തി. പാർട്ടി മത്സരിച്ച 25 സീറ്റുകളിൽ 12 ഇടത്ത് വിജയിക്കാനാകുമെന്നാണ് പ്രാഥമിക നിഗമനം. സിറ്റിങ് സീറ്റുകളായ ഒല്ലൂരും തൃശ്ശൂരും നിലനിർത്താനാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുമ്പോഴും, മറ്റൊരു സിറ്റിങ് സീറ്റായ കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽ കുമാർ പരാജയപ്പെട്ടേക്കുമെന്ന ആശങ്ക നേതൃത്വം പങ്കുവെച്ചു. മണ്ണാർക്കാട്, ചടയമംഗലം മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് ഔദ്യോഗികമായി കണക്കുകൂട്ടുന്നുണ്ടെങ്കിലും ഈ സീറ്റുകൾ തോൽക്കാനാണ് സാധ്യതയെന്ന് മുതിർന്ന നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.


​മണ്ണാർക്കാട് മണ്ഡലത്തിൽ ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥി മൻസിൽ അബൂബക്കറിനെ വിജയപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും പി.കെ. ശശിയുടെ യുഡിഎഫ് പ്രവേശനവും അവിടെ തിരിച്ചടിയായേക്കാം എന്ന നിരീക്ഷണവും യോഗത്തിലുണ്ടായി. മൻസിലിനെ സ്ഥാനാർത്ഥിയായി കൊണ്ടുവന്ന കെ.പി. സുരേഷ് രാജിന്റെ ഉറച്ച നിലപാടാണ് ഈ മണ്ഡലത്തെ വിജയപ്രതീക്ഷയുള്ള പട്ടികയിൽ നിലനിർത്താൻ കാരണമായത്. മത്സരിച്ച 13 സീറ്റുകളിൽ പാർട്ടി പരാജയപ്പെട്ടേക്കുമെന്ന കർശനമായ വിലയിരുത്തലും നേതൃയോഗം മുന്നോട്ടുവെക്കുന്നു.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer