ആലപ്പുഴ: മകളുടെ വിവാഹ ക്ഷണക്കാർഡുകൾ നൽകാൻ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയ ഭാര്യയും മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്. നായർ (55) ആണ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്.
കഴിഞ്ഞ ഇരുപത്തിയേഴിനാണ് മാങ്കാംകുഴി പാറക്കുളങ്ങരയിൽ കാറുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഭർത്താവ് ശശി കെ. നായർ (64) അപകട ദിവസം തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ തുളസി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മെയ് 10-ന് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. തുളസിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ന് നടക്കും. മക്കൾ: അഭിഷേക്, അഭിരാമി. മരുമകൾ: അനില.




