ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഐഎം നേതാവ് എ എം ആരിഫ്. വെള്ളാപ്പള്ളി മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരുന്നുവെന്നും അത് പാര്‍ട്ടി പ്രതിരോധിച്ചില്ലെന്നും ആരിഫ് പറഞ്ഞു. ആ സമയത്ത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതായിരുന്നു എന്ന അഭിപ്രായം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കുന്ന കാര്യത്തില്‍ പോരായ്മ ഉണ്ടായിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു.
സിപിഐഎമ്മിന്റെ സംഘടനാ സംവിധാനം അടിച്ചുടച്ച് വാര്‍ക്കണം. എല്‍ഡിഎഫ് പ്രതിരോധം ശക്തമാക്കിയാല്‍ മാത്രമേ തിരിച്ച് വരവിന് സാധ്യത ഉള്ളുവെന്നും ആരിഫ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമാണ് ഫോക്കസ് ചെയ്തതെന്നും പിണറായിയുടെ ഫ്‌ളക്‌സുകള്‍ വന്നപ്പോള്‍ എതിരാളികള്‍ കൂടുതല്‍ ശക്തമായി ആക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിരാളി എത്രത്തോളം ശക്തനാണെന്ന് മനസിലാക്കി പ്രവര്‍ത്തിച്ച് തിരിച്ചുവരുമെന്നും വ്യക്തമാക്കി.






