Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vellappalli natesan

മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു പ്രതിഭ

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്ന് ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനാണ് യു പ്രതിഭയുടെ തീരുമാനം. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മകനെ അപമാനിച്ചുവെന്നാണ് ആരോപണം. ഇതിനായി ജില്ലാ കമ്മിറ്റിയില്‍ യു പ്രതിഭ പാര്‍ട്ടിയുടെ അനുമതി തേടി. അമ്പലപ്പുഴ എംഎല്‍എയും പ്രോടേം സ്പീക്കറുമായ ജി സുധാകരനെതിരെയും യു പ്രതിഭ രംഗത്തെത്തി. കായംകുളത്ത് തന്നെ തോല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ പലരെയും ഫോണില്‍ വിളിച്ചു. അമ്പലപ്പുഴയിലും […]
Read more

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടും; ഭീഷണിയുമായി SNDP നേതാവ്

കോട്ടയം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടുമെന്ന വിവാദ പ്രസംഗവുമായി എസ്എന്‍ഡിപി നേതാവ്. അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ മറ്റൊരു മാറാട് സൃഷ്ടിക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമം അനുവദിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു. മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ പാലായില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസാഹോദര്യത്തിന്റെ മണ്ണില്‍ വര്‍ഗീയ കലാപങ്ങള്‍ നടത്താനുള്ള മനഃപൂര്‍വമായ ശ്രമങ്ങളാണ് ലീഗിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് യൂണിയന്‍ ആരോപിച്ചു. എസ്.എന്‍.ഡി.പി. […]
Read more

വെള്ളാപ്പള്ളി മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരുന്നു;എതിർപ്പുമായി ആരിഫ്

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഐഎം നേതാവ് എ എം ആരിഫ്. വെള്ളാപ്പള്ളി മുസ്‌ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരുന്നുവെന്നും അത് പാര്‍ട്ടി പ്രതിരോധിച്ചില്ലെന്നും ആരിഫ് പറഞ്ഞു. ആ സമയത്ത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതായിരുന്നു എന്ന അഭിപ്രായം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിക്കുന്ന കാര്യത്തില്‍ പോരായ്മ ഉണ്ടായിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു. സിപിഐഎമ്മിന്റെ സംഘടനാ സംവിധാനം അടിച്ചുടച്ച് വാര്‍ക്കണം. എല്‍ഡിഎഫ് പ്രതിരോധം ശക്തമാക്കിയാല്‍ മാത്രമേ തിരിച്ച് വരവിന് സാധ്യത ഉള്ളുവെന്നും ആരിഫ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി […]
Read more

ലീഗ്, ഇസ്ലാം, മാറാട്… രാഷ്ട്രീയത്തിന്റെ മറവിൽ വെള്ളാപ്പള്ളിയുടെ യഥാർത്ഥ ലക്ഷ്യമെന്ത്?

കഴിഞ്ഞ ദിവസമായിരുന്നു കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നത്. ഭൂരിഭാഗം സർവേകളും യുഡിഎഫിന് ഭരണം പ്രവചിച്ചപ്പോൾ പ്രതികരണങ്ങളുമായി എല്ലാ മുന്നണികളിലേയും നേതാക്കളും രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ പിവി അൻവറിന്റെ അങ്ങാടിയിലൂടെയുള്ള മൊട്ടയടിച്ച് നടക്കൽ പരാമർശം കൂടുതൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ അത്രയ്ക്ക് ശ്രദ്ധിക്കപ്പെടാതെ പോയ, എന്നാൽ വളരെ ഗുരുതരമായ പരാമർശങ്ങളടങ്ങിയ വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. വർഗീയ പരാമർശങ്ങളുടെ കാര്യത്തിൽ അത്ര പിന്നിലല്ല താനെന്ന് പലപ്പോഴായി തെളിയിച്ചിട്ടുള്ളയാളാണ് വെള്ളാപ്പള്ളി, പ്രത്യേകിച്ച് മുസ്ലീം സമുദായത്തിനെതിരെ […]
Read more

കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ട് പോകുമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലെത്തുമെന്നും ആവര്‍ത്തിച്ച് വെളളാപ്പളളി നടേശന്‍. യുഡിഎഫ് അധികാരത്തില്‍ വരും എന്നതിനാണ് മാധ്യമങ്ങള്‍ പ്രചാരണം കൊടുക്കുന്നത്. പക്ഷെ അവസാനം കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. പിണറായി വിജയന്‍ മണ്ടനല്ല. ഇടതുപക്ഷം ബഹളം വയ്ക്കുന്നില്ല, ബഹളം വയ്ക്കുന്നത് ഇപ്പുറത്തുളളവരാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. യുഡിഎഫ് ക്യാമ്പില്‍ ഇമേജ് ബില്‍ഡ് ചെയ്യാനുളള ശ്രമമാണ് നടക്കുന്നത്. 12 മന്ത്രിമാര്‍ പരാജയപ്പെടും എന്നുള്ളത് വി ഡി സതീശന്റെ ആഗ്രഹമാണെന്നും […]
Read more

വെള്ളാപ്പള്ളിയെ കോടതി എഴുന്നേല്‍പ്പിച്ച് വിടുമ്പോള്‍… ആ കസേരയുടെ കഥയും അറിയണം

മൂന്ന് പതിറ്റാണ്ടോളം എസ്എന്‍ഡിപി, എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലിരുന്ന് ഈഴവ സമുദായത്തിന്റെ മൊത്തം നേതാവായി വിലസിയ വെള്ളാപ്പള്ളി നടേശനെ ആ കസേരയില്‍ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ് ഹൈക്കോടതി. കാരണംകമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കോടതി കണ്ടെത്തുകയായിരുന്നു. വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കം എല്ലാ ഭാരവാഹികളേയും കോടതി പുറത്താക്കി. അത്ര നിസാര കുറ്റമല്ല ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ്എന്‍ഡിപി യോഗം കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തസംഘടനയാണ്. ഇതിലെ ഡയറക്ടര്‍മാരാണ് വെള്ളാപ്പള്ളിയും […]
Read more

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: SNDP യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി. ബോര്‍ഡ് അംഗങ്ങളേയും അയോഗ്യരാക്കിയിട്ടുണ്ട്. എസ്എന്‍ഡിപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്. എസ്എന്‍ഡിപി യോഗം ഡയറക്ടര്‍മാരേയും അയോഗ്യരാക്കി. കണക്കുകള്‍ ഹാജരാക്കാത്തതാണ് കാരണം. വിമതവിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. എം കെ സാനുമാസ്റ്റര്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. മൂന്നുവര്‍ഷമായി ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ല. കമ്പനി ആക്ട് പ്രകാരം നടപടി പൂര്‍ത്തീകരിക്കാത്തത് തിരിച്ചടിയായി. കാത്തിരുന്ന വിധിയെന്ന് വിദ്യാസാഗര്‍ പ്രതികരിച്ചു.
Read more

വെള്ളാപ്പള്ളിയും മറ്റു ചില കാര്യങ്ങളും

കാര്യം പറഞ്ഞാൽ വെള്ളാപ്പള്ളി നടേശൻ ആളൊരു നല്ല വാചക സമ്പത്തുള്ള വ്യക്തിയാണ്, ആർക്കെങ്കിലും കൊടുക്കണമെന്ന് തീരുമാനിച്ചാൽ അങ്ങ് ബഹു ദൂരം അടികൊടുക്കുന്ന വാക്കുകൾ വന്നു കൊണ്ടിരിക്കും. ഇത്തവണ മുസ്ലിം ലീഗിനും, മന്ത്രി ഗണേഷ് കുമാറിനും വെച്ചൊരു താങ്ങാണ് കൊടുത്തത്, മുസ്ലിം ലീഗ് വർണ്ണ കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സൈനെഡ് ആണെന്നും, അവർ അധികാരത്തിൽ വന്നാൽ നമ്മൾ നാട് വിടേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗണേഷ് കുമാർ ഗമ കാണിക്കുന്ന തറ മന്ത്രിയാണെന്നും, തുഗ്ലക് ഭരണമാണെന്നുമൊക്ക അടിച്ചങ്ങ് വിട്ടു, […]
Read more

Recent News

Advertisement
WhiteswanTV Footer