കാര്യം പറഞ്ഞാൽ വെള്ളാപ്പള്ളി നടേശൻ ആളൊരു നല്ല വാചക സമ്പത്തുള്ള വ്യക്തിയാണ്, ആർക്കെങ്കിലും കൊടുക്കണമെന്ന് തീരുമാനിച്ചാൽ അങ്ങ് ബഹു ദൂരം അടികൊടുക്കുന്ന വാക്കുകൾ വന്നു കൊണ്ടിരിക്കും.
ഇത്തവണ മുസ്ലിം ലീഗിനും, മന്ത്രി ഗണേഷ് കുമാറിനും വെച്ചൊരു താങ്ങാണ് കൊടുത്തത്, മുസ്ലിം ലീഗ് വർണ്ണ കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സൈനെഡ് ആണെന്നും, അവർ അധികാരത്തിൽ വന്നാൽ നമ്മൾ നാട് വിടേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഗണേഷ് കുമാർ ഗമ കാണിക്കുന്ന തറ മന്ത്രിയാണെന്നും, തുഗ്ലക് ഭരണമാണെന്നുമൊക്ക അടിച്ചങ്ങ് വിട്ടു, ചരിത്രം വെള്ളാപ്പള്ളിയുടെ വാക്കുകളെ പലകുറി ഏറ്റു വാങ്ങിയും, ആഘോഷം നടത്തിയും രേഖപ്പെടുത്തിയതാണ്.
ആ വാക്കുകൾ കൊണ്ടുള്ള അടി കിട്ടിയ അനേകരുണ്ട് കേരളത്തിൽ. അതും രാഷ്ട്രീയത്തിൽ. പിന്നെ ഒരു കാര്യമുണ്ട്, ചിലപ്പോൾ തലോടുന്ന കൈകൊണ്ട് അടുത്ത തവണ തല്ലുകയും ചെയ്യുന്ന ഒന്നാന്തരം വിദ്യ വെള്ളാപ്പള്ളി കരുതി വെച്ചിട്ടുണ്ടാവും. കെ എസ് ആർ ടി സി ഒറ്റയാൻ ഭരണം നടത്തി ഗണേഷ് കുമാർ ജോലിക്കാർക്ക് വെള്ളം പോലും കുടിക്കാനാവാത്ത വിധം വിലങ്ങിട്ട് വെച്ചേക്കുവാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്.




