Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രി ചർച്ച; ഒന്നിലധികം പേരുകൾ ഉയരുന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം: എം ലിജു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഫലം പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ നേതൃത്വത്തിന് ദിവസങ്ങൾ കഴിഞ്ഞിട്ടും അതിന് കഴിഞ്ഞിട്ടില്ല. ചർച്ചകൾ നീളുന്നതിനിടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിയുക്ത എംഎല്‍എ എം ലിജു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് ഒന്നിലധികം പേരുകള്‍ ഉയരുന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യവും മനോഹാരിതയുമാണെന്ന് എം ലിജു പറഞ്ഞു.

വി ഡി സതീശന്‍ അനുകൂലികളുടെ പ്രതിഷേധത്തിലും എം ലിജു പ്രതികരിച്ചു. ഫ്‌ളക്‌സ് വെയ്ക്കുന്നതും കീറുന്നതും തുപ്പുന്നതുമൊന്നും നല്ല പ്രവണതയല്ലെന്ന് എം ലിജു പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയന്റേതല്ലാതെ മറ്റൊരു പേരും ഉയരുന്നില്ലെന്നും എം ലിജു കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവമായിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ തീരുമാനമായിട്ടില്ല എന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. എഐസിസി നിരീക്ഷകരായി തെരഞ്ഞെടുക്കപ്പെട്ട മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും കേരളത്തിലെത്തി ചര്‍ച്ച മടങ്ങിയിട്ട് ഒരു ദിവസം പിന്നിട്ടു. ഇപ്പോഴും ഒറ്റപ്പേരിലേക്ക് എത്താന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix