വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; എക്‌സൈസ് മന്ത്രി എം. ലിജുവിന് അതൃപ്തിയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി എം. ലിജു അതൃപ്തി അറിയിച്ചെന്ന് റിപ്പോർട്ട്. വിഷയത്തിൽ തന്റെ പ്രതിഷേധം അറിയിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശനുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. നിയമസഭാ മന്ദിരത്തിൽ വെച്ചായിരിക്കും കൂടിക്കാഴ്ച. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച തീരുമാനം വകുപ്പ് മന്ത്രിയുമായി ആലോചിക്കാതെയാണെന്നതാണ് എം. ലിജുവിന്റെ പ്രധാന വിമർശനം. എക്‌സൈസ് വകുപ്പിന്റെ പ്രധാന നയപരമായ വിഷയത്തിൽ മാറ്റം വരുത്തുമ്പോൾ രാഷ്ട്രീയതലത്തിലും പാർട്ടിതലത്തിലും ചർച്ചകൾ […]
Read more

