Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബഹ്‌റൈൻയിൽ ചാരപ്രവർത്തന ആരോപണം; 41 പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനാമ: ബഹ്‌റൈൻയിൽ വിദേശ ഏജൻസികളുമായി ചേർന്ന് ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് 41 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉൾപ്പെടെയുള്ള സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ഇറാന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകുകയും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതാണ് ഇവർക്കെതിരായ പ്രധാന ആരോപണം. പിടിയിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും സുരക്ഷാ വിഭാഗം വ്യക്തമാക്കി.

അറസ്റ്റിലായവരുടെ പേരുവിവരങ്ങളോ അറസ്റ്റ് നടന്ന സമയമോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധനയും അന്വേഷണവും തുടരുകയാണ്.

രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചു. മേഖലയിൽ ഇറാന്റെ സ്വാധീനം വർധിക്കുന്നതിനെതിരെ നേരത്തേ തന്നെ ബഹ്‌റൈൻ ജാഗ്രത ശക്തമാക്കിയിരുന്നു.

Recent News

Advertisement
WhiteswanTV Footer