Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

44 കിലോ തിമിംഗല ഛർദി പിടിച്ചെടുത്തു; രണ്ടുപേർ ഒളിവിൽ

ആലപ്പുഴ: പള്ളിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ കോടികൾ വിലമതിക്കുന്നതായി കരുതുന്ന തിമിംഗല ഛർദി (അംബർഗ്രിസ്) പിടിച്ചെടുത്തു. ഹരിപ്പാട് പൊലീസിന്റെ പരിശോധനയിലാണ് 44 കിലോഗ്രാം ഭാരമുള്ള സംശയാസ്പദ വസ്തു കണ്ടെത്തിയത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ താമസിച്ചിരുന്ന കായംകുളം നെടുവക്കാട് സ്വദേശി നിതീഷ് (35) സ്ഥലത്തുണ്ടായിരുന്നില്ല. ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിടിച്ചെടുത്ത വസ്തു സുഹൃത്തായ പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ സൂക്ഷിക്കാൻ ഏൽപ്പിച്ചതാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ നിതീഷിനെയും ജസ്റ്റിനെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. വന്യജീവി […]
Read more

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ്; അട്ടിമറി സ്ഥിരീകരിച്ച് എസ്ഐടി

ആലപ്പുഴ: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർക്കെതിരായ മർദ്ദനക്കേസിൽ അന്വേഷണം അട്ടിമറിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ ആദ്യഘട്ട അന്വേഷണ റിപ്പോർട്ട് തിരുത്തിയതായി എസ്‌ഐടി വ്യക്തമാക്കുന്നു. തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ടിൽ പറയുന്നു. എസ്‌ഐടി തലവൻ ഷൗക്കത്തലി സംസ്ഥാന പൊലീസ് മേധാവിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികൾ ഉൾപ്പെടെ രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരം റിപ്പോർട്ട് തിരുത്തിയതാണെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകിയതായി എസ്‌ഐടി […]
Read more

‘രക്ഷാപ്രവര്‍ത്തനക്കേസ്’; എം ആർ അജിത് കുമാർ മുൻപ് ഇരുന്ന ഓഫീസില്‍ പരിശോധന

ആലപ്പുഴ: നവകേരള സദസ് യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ മർദിച്ച കേസിൽ അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി എം.ആർ. അജിത് കുമാറിന്റെ മുൻ ഓഫീസ് പരിശോധിച്ച് എസ്ഐടി. എഡിജിപിയുടെ ക്രമസമാധാന ചുമതലയുള്ള ഓഫീസ് ഉൾപ്പെടെ സന്ദർശിച്ച എസ്‌ഐടി സംഘം സന്ദർശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പേരൂർക്കട അഗസ്ത്യ പൊലീസ് ക്ലബ്ബിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതായി റിപ്പോർട്ടുണ്ട്. അതേസമയം, കേസിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ് […]
Read more

‘രക്ഷാപ്രവർത്തന’ക്കേസ്; മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; പ്രതികള്‍ക്ക് നോട്ടീസ്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നോട്ടീസ് നൽകി. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രതികൾ ഈ മാസം 27ന് മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രതികൾക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം ബാധിക്കുമെന്ന ആശങ്കയും ഹർജിയിൽ ഉയർത്തിയിട്ടുണ്ട്. പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ അംഗങ്ങളായ അനിൽകുമാർ, എസ്. സന്ദീപ്, വിപിൻ, […]
Read more

മുൻവൈരാഗ്യം; യുവാവിന് നേരെ ആക്രമണം; ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതി പിടിയിൽ

കായംകുളം: യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാർ സൗത്ത് കൊല്ലശ്ശേരി പടീറ്റതിൽ അഖിൽ (27) ആണ് കരീലക്കുളങ്ങര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി 25-ന് രാത്രി 9.30ഓടെ പത്തിയൂർ ഹിബ ബ്ലോക്ക് ഫാക്ടറിക്ക് സമീപത്താണ് സംഭവം നടന്നത്. മുൻവൈരാഗ്യത്തെ തുടർന്ന് അഖിലും കൂട്ടാളികളും ചേർന്ന് അനിൽകുമാർ എന്നയാളെ കല്ലുകൾ പൊതിഞ്ഞ തുണി ഉപയോഗിച്ച് മുഖത്ത് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതായാണ് കേസ്. ആക്രമണത്തിൽ അനിൽകുമാറിന്റെ മൂക്കും […]
Read more

കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേത്ര മോഷണക്കേസ്; കീഴ്‌ശാന്തി അറസ്റ്റിൽ

ആലപ്പുഴ: കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേത്രത്തിൽ നിന്നുള്ള സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ക്ഷേത്രത്തിലെ കീഴ്‌ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഡിണ്ടിഗൽ പളനി സ്വദേശിയായ ശശിധരൻ (69) ആണ് മുഹമ്മ പൊലീസിന്റെ പിടിയിലായത്. ഇയാൾ ക്ഷേത്രത്തിൽ കീഴ്‌ശാന്തിയായി ജോലി ചെയ്തുവരികയായിരുന്നു. 2025 ഡിസംബർ 31-ന് വൈകിട്ട് മേൽശാന്തി ശ്രീകോവിൽ അടച്ചതിന് പിന്നാലെ പ്രതി അകത്ത് കടന്ന് മോഷണം നടത്തിയതായാണ് പൊലീസ് കണ്ടെത്തൽ. ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 16.5 ഗ്രാം തൂക്കം വരുന്ന മുത്തുമാലയും 16 ഗ്രാം തൂക്കം വരുന്ന […]
Read more

കോളനിയിലെ വെള്ളക്കെട്ട് പ്രതിസന്ധി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,അംഗങ്ങളും പ്രദേശം സന്ദർശിച്ചു

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ പനിയാത്ത് കോളനിയില്‍ വർഷങ്ങളായി വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാവുന്നു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ അടിയന്തിരമായി നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത പറഞ്ഞു. ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ കോളനിയിലെ കാനകൾ നവീകരിക്കുക, വെള്ളക്കെട്ട് പൂർണ്ണമായും പരിഹരിക്കുക,ശുചീകരണവും , റോഡിന്റെ പ്രശ്നവും പരിഹരിക്കാൻ ശ്രമിക്കും. പദ്ധതിക്ക് അവശ്യമായ ഫണ്ട് വകയിരുത്തി പ്രവർത്തനങ്ങൾ തുടങ്ങും. ബ്ലോക്ക് പഞ്ചായത്ത്എൻജീനിയറിംഗ് വിഭാഗം ഉടനെ പ്രദേശം സന്ദർശിച്ച് പഠനം നടത്തുമെന്നു പ്രസിഡന്റ് […]
Read more

രക്ഷാപ്രവർത്തനക്കേസ്: അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് സാക്ഷികൾ

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദനക്കേസിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. എ ഡി തോമസ് എംഎൽഎയും അജയ് ജുവൽ കുര്യാക്കോസും പൊലീസ് നടപടികളിൽ പങ്കെടുത്ത് അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞതായി അറിയിച്ചു. അതേസമയം അന്ന് ഡ്യൂട്ടിയിലുണ്ടായ മൂന്ന് ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരാണ് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞത്. പ്രതികൾ ലാത്തി സറണ്ടർ ചെയ്തു എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതൊരു കള്ളവാദമാണെന്നും ലാത്തി എപ്പോഴും കണ്ടെത്തിയിട്ടില്ലെന്നും എ […]
Read more

‘രക്ഷാപ്രവർത്തന കേസ്’: പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ 10 മണിക്ക് പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇന്നലെ പ്രതികളെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്തിരുന്നു. ഇന്ന് ഒറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്യൽ നടത്തുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. മർദനത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതുമായി […]
Read more

മുൻവൈരാഗ്യം; വയോധികനെ വടിവാൾകൊണ്ട് വെട്ടിയ കേസിൽ ശിക്ഷ വിധിച്ചു

ആലപ്പുഴ: വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി വടിവാൾകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ മുൻസിപ്പൽ കാഞ്ഞിരംചിറ വാർഡിൽ തൈപ്പറമ്പ് വീട്ടിൽ രഞ്ജിഷിനെയാണ് (31) കോടതി ശിക്ഷിച്ചത്. പ്രതിയോടൊപ്പം ബോട്ടിൽ മത്സ്യബന്ധനത്തിന് പോകാൻ തയ്യാറാകാത്തതിലുള്ള മുൻവിരോധമാണ് ആക്രമണത്തിന് കാരണമായത്. 2018 ലാണ് കേസിനാസ്പദമായ സംഭവം. മാളികമുക്കിന് പടിഞ്ഞാറ് കുരിശടിക്ക് സമീപമുള്ള തെക്കേ തൈയിൽ വീട്ടിൽ ബെന്നിയെ (50)യാണ് രഞ്ജിഷ് ആക്രമിച്ചത്. ആലപ്പുഴ നോർത്ത് പൊലീസ് സബ് ഇൻസ്പെക്ടർ എസ് ബൈജുവാണ് കേസെടുത്ത് അന്വേഷണം […]
Read more

Recent News

Advertisement
WhiteswanTV Footer