ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ പനിയാത്ത് കോളനിയില്‍ വർഷങ്ങളായി വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാവുന്നു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ അടിയന്തിരമായി നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത പറഞ്ഞു.
ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ കോളനിയിലെ കാനകൾ നവീകരിക്കുക, വെള്ളക്കെട്ട് പൂർണ്ണമായും പരിഹരിക്കുക,ശുചീകരണവും , റോഡിന്റെ പ്രശ്നവും പരിഹരിക്കാൻ ശ്രമിക്കും. പദ്ധതിക്ക് അവശ്യമായ ഫണ്ട് വകയിരുത്തി പ്രവർത്തനങ്ങൾ തുടങ്ങും. ബ്ലോക്ക് പഞ്ചായത്ത്
എൻജീനിയറിംഗ് വിഭാഗം ഉടനെ പ്രദേശം സന്ദർശിച്ച് പഠനം നടത്തുമെന്നു പ്രസിഡന്റ് അറിയിച്ചു. ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ ഉഷ മുകുന്ദൻ ,വിമൽ രവീന്ദ്രൻ എന്നിവരും എത്തിയിരുന്നു.
വെള്ളക്കൊട്ട് പരിഹരിക്കാൻ നടപടി അവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിന് പ്രദേശവാസികൾ നല്കിയ പരാതിയെ തുടർന്നാണ് പ്രസിഡന്റു, അംഗങ്ങളും കോളനി സന്ദർശിച്ചത്.






