Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്; വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്നത് 71 വള്ളങ്ങൾ

ആലപ്പുഴ: പുന്നമടക്കായലിൽ ഓഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ മാറ്റുരയ്ക്കും. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ മത്സരാർത്ഥികളുള്ളത്. ആകെ 22 ചുണ്ടൻ വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് വിഭാഗങ്ങളിലായി ചുരുളൻ വിഭാഗത്തിൽ രണ്ട് വള്ളങ്ങളും, ഇരുട്ടുകുത്തി എ വിഭാഗത്തിൽ മൂന്ന് വള്ളങ്ങളും, ഇരുട്ടുകുത്തി ബി വിഭാഗത്തിൽ 16 വള്ളങ്ങളും, ഇരുട്ടുകുത്തി സി വിഭാഗത്തിൽ 14 വള്ളങ്ങളും മത്സരിക്കും. വെപ്പ് എ വിഭാഗത്തിൽ അഞ്ച് വള്ളങ്ങളും വെപ്പ് ബി […]
Read more

അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച; 74കാരൻ പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ കവർന്ന കേസിൽ 74കാരൻ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി ഓടൻകുടി സ്വദേശി തങ്കമുത്തുവിനെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി എറണാകുളം ഗാന്ധിനഗറിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ചേർത്തല നഗരസഭ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മ സ്വദേശി കെ.ജെ. ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് പവൻ സ്വർണാഭരണങ്ങൾ, 6000 രൂപ, 2000 രൂപയുടെ വിദേശ കറൻസി, മൊബൈൽ ഫോൺ, മിക്സി എന്നിവയാണ് മോഷണം […]
Read more

വേമ്പനാട്കായലിലെ അശാസ്ത്രീയ മണൽ ഖനനം; അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രിയുടെ ഓഫീസ്

ആലപ്പുഴ: വേമ്പനാട്കായലിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി അശാസ്തീയമായി നടത്തിവരുന്ന മണൽ ഖനനം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ഖനനം ഉടനെ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വേമ്പനാട് കായലിൽ നടന്നു വരുന്ന ഖനനത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്. രാജ്യത്ത് നിലനില്ക്കുന്ന പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണ് വേമ്പനാട് കായലിൽമണൽ ഖനനത്തിലൂടെ നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകൻ പി.ആർ. സുമേരൻ നല്കിയപരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി. […]
Read more

ഔദ്യോഗിക വാഹനം കണ്ടില്ല; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് സുരേഷ് ഗോപി

ആലപ്പുഴ: ഔദ്യോഗിക വാഹനം എത്താത്തതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് സംഭവം. ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ സുരേഷ് ഗോപി ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഒരു ഓട്ടോറിക്ഷ പിടിക്കുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക് മടങ്ങി. സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത് ഇതാദ്യമല്ല. നേരത്തെയും അദ്ദേഹം ഓട്ടോറിക്ഷയിൽ യാത്ര ചെയ്തത് വാർത്തയായിരുന്നു.
Read more

വെള്ളപ്പൊക്കത്തിനിടെ വൈദ്യുതി മുടങ്ങി; ഓക്സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിക്കാതെ രോഗി മരിച്ചു

എടത്വ: അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനിടെ വീട്ടിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ കറുത്തേരിൽ വീട്ടിൽ കെ.വി. മോഹനൻ (63) ആണ് മരിച്ചത്. ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മോഹനൻ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെയായിരുന്നു ശ്വാസോച്ഛ്വാസം നിലനിർത്തിയിരുന്നത്. എന്നാൽ വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങിയതോടെ ഓക്സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. ഇതോടെ ആരോഗ്യനില വഷളായ മോഹനനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളപ്പൊക്കത്തെ […]
Read more

ശക്തമായ മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് അവധി. പത്തനംതിട്ടയിൽ ഇന്ന് റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപനം. പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
Read more

മീൻ പിടിക്കുന്നതിനിടെ നെഞ്ചുവേദന; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ പീറ്റർ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുന്നതിനിടെ പീറ്ററിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ പീറ്ററിനെ കരയിലെത്തിച്ച് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more

കുട്ടനാട് പ്രതിസന്ധിയിൽ; മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയില്ലെന്ന് റെജി ചെറിയാൻ എംഎൽഎ

ആലപ്പുഴ: കുട്ടനാട്ടിലെ രൂക്ഷമായ മഴക്കെടുതി സംബന്ധിച്ച് വിവരം അറിയിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനെയും റവന്യൂ മന്ത്രി എ പി അനിൽകുമാറിനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. ഇന്ന് രാവിലെ ഇരുവരെയും വിളിച്ചിരുന്നെങ്കിലും ഫോൺ ലഭിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ജനങ്ങൾ എന്നോട് ചോദിക്കുന്നുണ്ട്. അവരോട് ഞാൻ കൂടെയുണ്ടെന്നാണ് പറയുന്നത്. പ്രളയസമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഒപ്പം കൊണ്ടുനടക്കാൻ കഴിയില്ല. റോഡിലൂടെയും വെള്ളത്തിലൂടെയും ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്,” റെജി ചെറിയാൻ […]
Read more

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

ആലപ്പുഴ: ജില്ലയിൽ തുടരുന്ന ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ആലപ്പുഴ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ഓഗസ്റ്റ് 5, ബുധനാഴ്ച പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഷാജി വി നായർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴ മുന്നറിയിപ്പും നിലനിൽക്കുന്നതിനാൽ പല സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് […]
Read more

കിഴക്കൻ വെള്ളപ്പാച്ചിൽ ശക്തം; കുട്ടനാടും അപ്പർകുട്ടനാടും വെള്ളത്തിനടിയിൽ

ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും വ്യാപകമായ വെള്ളപ്പൊക്ക ഭീഷണിയിലായി. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെങ്ങന്നൂരിൽ 12 ക്യാമ്പുകളും കുട്ടനാട്ടിൽ അഞ്ചും അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിൽ രണ്ട് വീതം ക്യാമ്പുകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് മേഖലകളിലെ ജനങ്ങളുടെ ദുരിതം വർധിപ്പിച്ചു. തലവടി, നെടുമ്പ്രം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് സുരക്ഷിത […]
Read more

Recent News

Advertisement
WhiteswanTV Footer