Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച; 74കാരൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ചേർത്തലയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ കവർന്ന കേസിൽ 74കാരൻ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി ഓടൻകുടി സ്വദേശി തങ്കമുത്തുവിനെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി എറണാകുളം ഗാന്ധിനഗറിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

ചേർത്തല നഗരസഭ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മ സ്വദേശി കെ.ജെ. ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് പവൻ സ്വർണാഭരണങ്ങൾ, 6000 രൂപ, 2000 രൂപയുടെ വിദേശ കറൻസി, മൊബൈൽ ഫോൺ, മിക്സി എന്നിവയാണ് മോഷണം പോയത്. വേളാങ്കണ്ണി തീർഥാടനത്തിന് പോയിരുന്ന ജോസഫും കുടുംബവും മൂന്നാം തീയതി പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

ആഗസ്റ്റ് ഒന്നിന് രാത്രിയിലാണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. വീടിന് സമീപത്തുനിന്ന് ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡ് വരെയുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. രണ്ടാം തീയതി പുലർച്ചെ തങ്കമുത്തു നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

തുടർന്ന് പുലർച്ചെ നാലരയോടെ ചേർത്തലയിൽനിന്ന് എറണാകുളത്തേക്ക് പോയ ബസിൽ ഇയാൾ കയറിയതായും വൈറ്റിലയിൽ ഇറങ്ങിയതായും ബസ് കണ്ടക്ടർ തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് ഒറ്റയ്ക്ക് മോഷണം നടത്തുന്നതാണ് തങ്കമുത്തുവിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി ഇരുനൂറിലേറെ മോഷണക്കേസുകളിൽ തങ്കമുത്തു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ആന്ധ്രാപ്രദേശിലെ റെനിഗുണ്ടയിൽ മോഷണക്കേസിൽ ജയിൽവാസം അനുഭവിച്ചിരുന്ന ഇയാൾ ജനുവരിയിലാണ് പുറത്തിറങ്ങിയത്. തുടർന്ന് മാർച്ചിൽ കളിയിക്കാവിള പൊലീസ് സ്റ്റേഷൻ പരിധിയിലും മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വാറന്റുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

ചേർത്തല സ്റ്റേഷൻ ഓഫീസർ ഹേമന്ത്കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ. അതുൽരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix