Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓണച്ചന്തയ്ക്ക് സപ്ലൈകോ; പ്രത്യേക കിറ്റുകളും സൗജന്യ ഓണക്കിറ്റും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഓണച്ചന്തയെ വരവേൽക്കാൻ സപ്ലൈകോ വിവിധ വിലനിലവാരങ്ങളിലുള്ള പ്രത്യേക ഓണക്കിറ്റുകൾ വിപണിയിലെത്തിക്കുന്നു. 1,280 രൂപ വിലവരുന്ന 21 ഇനം അവശ്യസാധനങ്ങളടങ്ങിയ അത്തം കിറ്റ് 1,000 രൂപയ്ക്കും, 1,880 രൂപ വിലയുള്ള 25 ഇനങ്ങളുള്ള ഉത്രാടം കിറ്റ് 1,500 രൂപയ്ക്കും ലഭ്യമാകും. 2,540 രൂപയുടെ 30 ഇനം സാധനങ്ങളടങ്ങിയ തിരുവോണം കിറ്റ് 2,000 രൂപയ്ക്കാണ് വിൽപ്പന. കൂടാതെ, 374.50 രൂപ വിലയുള്ള സിഗ്നേച്ചർ കിറ്റ് 299 രൂപയ്ക്ക് ലഭിക്കും. ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രത്യേക സമ്മാനപദ്ധതികളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.

അതേസമയം, ജില്ലയിലെ മഞ്ഞ റേഷൻകാർഡ് (അന്ത്യോദയ അന്നയോജന) കൈവശമുള്ള 38,734 കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റും വിതരണം ചെയ്യും. ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിലും സൗകര്യമൊരുക്കും.

837 രൂപ വിലമതിക്കുന്ന 16 ഇനം ഉൽപ്പന്നങ്ങളും തുണിസഞ്ചിയും ഉൾപ്പെട്ട കിറ്റുകളാണ് റേഷൻകടകൾ വഴി വിതരണം ചെയ്യുക. സപ്ലൈകോ കേന്ദ്രങ്ങളിൽ കിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം തിങ്കളാഴ്ച ആരംഭിക്കും. ഓഗസ്റ്റ് 5 മുതൽ 10 വരെ കിറ്റുകൾ റേഷൻകടകളിലെത്തിക്കുകയും, ഓഗസ്റ്റ് 10 മുതൽ ഉത്രാടദിനമായ 25 വരെ ഗുണഭോക്താക്കൾക്ക് വിതരണം നടത്തുകയും ചെയ്യും.

സൗജന്യ ഓണക്കിറ്റിൽ ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ വെളിച്ചെണ്ണ, 250 ഗ്രാം വീതം തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, വൻപയർ, 500 ഗ്രാം കടല, 100 മില്ലി ലിറ്റർ മിൽമ നെയ്യ്, 40 ഗ്രാം പായസക്കൂട്ട്, 250 ഗ്രാം തേയില, 200 ഗ്രാം പായസം മിക്‌സ്, 100 ഗ്രാം വീതം സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഒരു കിലോ ഉപ്പ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix