ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട്ടിൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിലായി.
കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചതെന്നാണ് പരാതി. യാത്രക്കാരി ബഹളം വെച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു.
ഇത് ശ്രദ്ധയിൽപ്പെട്ട ബസിന്റെ ഡ്രൈവർ പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഹരിപ്പാട് പൊലീസ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.











