ആലപ്പുഴ: 2025-26 അധ്യയന വർഷത്തെ മികച്ച റോഡ് സേഫ്റ്റി പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല സുരക്ഷിത് മാർഗ് അവാർഡ് മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂൾ സ്വന്തമാക്കി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വിതരണം ചെയ്തു.
കൂടാതെ വ്യക്തിഗത-പ്രത്യേക വിഭാഗങ്ങളിലും വിദ്യാലയം മികവ് പുലർത്തി: മികച്ച അധ്യാപകൻ: സെൻ്റ് തെരേസാസ് ഹൈസ്കൂളിലെ അധ്യാപകനായ ഹരികുമാർ ഒ. എസ്. മികച്ച അധ്യാപകനുള്ള പുരസ്കാരത്തിന് അർഹനായി.
ടെക്നോളജി & സോഷ്യൽ മീഡിയ ഉപയോഗം: ‘ബെസ്റ്റ് യൂസ് ഓഫ് ടെക്നോളജി ആൻ്റ് സോഷ്യൽ മീഡിയ’ വിഭാഗത്തിൽ സ്കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു. മോട്ടോർ വാഹന വകുപ്പിൻ്റെ സഹകരണത്തോടെ കറുകുറ്റി SCMS ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി & ട്രാൻസ്പോർട്ടേഷനും കുറ്റൂക്കാരൻ ഗ്രൂപ്പും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന റോഡ് സുരക്ഷാ പദ്ധതിയാണ് ‘സുരക്ഷിത് മാർഗ്’.




