Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്ന് കെ മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിനായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. രണ്ട് മാസത്തിനകം പദ്ധതി ആരംഭിക്കുമെന്നും ഒരു വർഷം വരെ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രി പരിസരത്ത് ബാനറും കൊടിയും ഉപയോഗിച്ച് ഭക്ഷണ വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. പൊതിച്ചോറ് വിതരണം പൂർണമായും നിർത്തണമെന്നല്ല തന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രിക്കുള്ളിലെ കാര്യങ്ങളിൽ സർക്കാരിനാണ് ഉത്തരവാദിത്തമെന്നും രാഷ്ട്രീയ സംഘടനകൾക്ക് അല്ലെന്നും കെ മുരളീധരൻ പറഞ്ഞു. ആശുപത്രിക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ഭക്ഷണ വിതരണം സംഘടനകളുടെ പേരിലോ കൊടിയുടെ കീഴിലോ നടത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സന്നദ്ധ സംഘടനകളുമായി ചർച്ച നടത്തി കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ്, സേവാഭാരതി തുടങ്ങിയ സംഘടനകൾക്ക് പകരം സർക്കാർ സംവിധാനത്തിലൂടെയായിരിക്കും ഭക്ഷണ വിതരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ നിലപാടിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. ജനകീയ പ്രവർത്തനങ്ങൾ തടയുന്നത് മനുഷ്യത്വരഹിതമാണെന്നും പദ്ധതി തുടരുമെന്നും സംഘടന വ്യക്തമാക്കി. ആശുപത്രികളിലെ പൊതിച്ചോറ് വിതരണം തടസ്സപ്പെടുത്തരുതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതികരിച്ചു.

വിവാദങ്ങൾ ശക്തമായതോടെ തന്റെ പ്രസ്താവന ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രത്യേക സാഹചര്യത്തെക്കുറിച്ചായിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു. ആശുപത്രിയിൽ സ്ഥലം കയ്യേറിയുള്ള ഭക്ഷണ വിതരണമാണ് പ്രശ്നമെന്നും, രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് സർക്കാർ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer