Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 53 ഗ്രാം ഹെറോയിനുമായി യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൻതോതിൽ ലഹരിമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിൽ. മാൾഡ ജില്ലയിലെ ചന്ദ്പൂർ സ്വദേശി സെഖ് അനിറുൽ (30) ആണ് അറസ്റ്റിലായത്.

ഇയാളിൽ നിന്ന് 53 ഗ്രാം ഹെറോയിനും 5 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി 10.45ഓടെ ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപത്തെ പാർസൽ സർവീസിന് അടുത്തുവച്ചാണ് ഇയാളെ പിടികൂടിയത്.

പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിവിൽപന തടയുന്നതിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ അനിറുലിനെ കണ്ടത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.

ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ കെ.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എ അജീബ്, സിവിൽ എക്സൈസ് ഓഫീസർ ദീപു ജി. എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. അനിറുലിനെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer