Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിയിൽ തൃശ്ശൂർ സ്വദേശി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷാ ഭീഷണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: സൗദി അറേബ്യയിൽ ലഹരിമരുന്ന് കടത്ത് കേസിൽ പിടിയിലായ തൃശ്ശൂർ സ്വദേശി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ വധശിക്ഷാ ഭീഷണിയിൽ. തൃശ്ശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫും പശ്ചിമബംഗാൾ സ്വദേശികളായ ഏഴ് പേരുമാണ് സൗദിയിൽ ജയിലിൽ കഴിയുന്നത്.

രണ്ട് മാസം മുമ്പാണ് ജിദ്ദ വിമാനത്താവളത്തിൽ ലഹരിമരുന്നുമായി എട്ടുപേരും പിടിയിലായത്. കേസിൽ പ്രതികൾക്ക് കനത്ത പിഴ ചുമത്തുന്നതിനൊപ്പം വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ പ്രതികളുടെ കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്.

ജോലി വാഗ്ദാനം ചെയ്ത് നാട്ടുകാരനായ ആഷിഖാണ് ഉമർ ഷരീഫിനെ സൗദിയിലേക്ക് അയച്ചതെന്നാണ് കുടുംബം പറയുന്നത്. പലസ്തീനിലെയും സുഡാനിലെയും കുട്ടികൾക്ക് സഹായം എത്തിക്കാനെന്ന പേരിൽ ഷരീഫിനെക്കൊണ്ട് ലഹരിമരുന്ന് കടത്തിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഷരീഫ് കബളിപ്പിക്കപ്പെട്ടതാണെന്നാണ് ബന്ധുക്കളുടെ വാദം.

കേസിൽ വധശിക്ഷ ആവശ്യപ്പെട്ടതോടെ ഉമർ ഷരീഫിനെയും മറ്റ് ഇന്ത്യക്കാരെയും കാത്തിരിക്കുന്നത് എന്തായിരിക്കുമെന്ന ആശങ്കയിലാണ് കുടുംബങ്ങൾ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix