Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Health

കർക്കിടകത്തിൽ ഇലക്കറികൾ കൂടുതൽ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

മഴക്കാലത്ത് ഇലകളുടെ പോഷക​ഗുണങ്ങൾ കൂടുമെന്നതിനാൽ കർക്കിടകമാസത്തിൽ ഇലക്കറികൾ കൂടുതൽ കഴിക്കണമെന്ന് പഴമക്കാർ പറയാറുണ്ട്. കർക്കടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവമാണ് പത്തിലക്കൂട്ട് അഥവാ പത്തിലത്തോരൻ. പത്ത് ഇനം ഇലകൾ കൊണ്ടുണ്ടാക്കുന്ന തോരനാണിത്. കുമ്പളം, മത്തൻ, വെള്ളരി, താള്, തകര, ചേമ്പ്, ചീര, തഴുതാമ, ചേന, കീഴാർനെല്ലി. ചിലർ തഴുതാമ, മുക്കുറ്റി, കൊടിത്തൂവ, കൂവളം, പയർ തുടങ്ങിയവയാണ് ഉപയോ​ഗിക്കുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇലക്കറി ശീലിക്കുന്നത് മലബന്ധം ഇല്ലാതാക്കാനും മൂത്രം ധാരാളം ഉണ്ടാക്കുന്നതിനും നല്ലതാണ്. ച‍ർമം മൃദുവാക്കുന്നതും കണ്ണിനു […]
Read more

വായ്നാറ്റവും അസിഡിറ്റിയും അകറ്റും; പുതിനയിലയുടെ ​ഗുണങ്ങൾ അനവധി

പുതിനയിലെ മെന്തോൾ ദഹനപ്രക്രിയയെ സുഗമമാക്കാൻ സഹായിക്കുന്നു. വയറുവേദന, വയറുവീക്കം, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ പുതിന സഹായിക്കും. ഭക്ഷണത്തിന് ശേഷം പുതിന ചേർത്ത ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. പുതിനയുടെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണ് വായ്നാറ്റം കുറയ്ക്കാനുള്ള കഴിവ്. ഇതിലെ മെന്തോൾ ശ്വാസത്തിന് ഉന്മേഷം നൽകുന്നു. അതുകൊണ്ടാണ് പല ടൂത്ത്‌പേസ്റ്റുകളിലും മൗത്ത് വാഷുകളിലും പുതിന ഉപയോഗിക്കുന്നത്. പുതിനയിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, വിവിധ ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ കോശങ്ങളെ […]
Read more

താരൻ മൂലമുള്ള മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഈ കാര്യങ്ങൾ ചെയ്യണം

താരൻ കാരണം ചൊറിച്ചിൽ ഉണ്ടെങ്കിലും നഖം കൊണ്ട് ശക്തമായി ചൊറിയുന്നത് ഒഴിവാക്കണം. ഇത് മുടിയുടെ വേരുകൾക്ക് ക്ഷതം ഉണ്ടാക്കും. അണുബാധയ്ക്കുള്ള സാധ്യത കൂട്ടാനും മുടികൊഴിച്ചിൽ കൂടുതൽ രൂക്ഷമാക്കാനും കാരണമാകും. തലയിൽ അധിക എണ്ണമയമുണ്ടെങ്കിൽ ദിവസങ്ങളോളം കഴുകാതെ ഇരിക്കരുത്. വിയർപ്പുള്ളവർ പതിവായി തല കഴുകുക. ഹെൽമറ്റ് ധരിക്കുന്നവർ സ്കാപ്പിൽ ഈർപ്പം നിർത്തരുത്. വെളിച്ചെണ്ണ ഉൾപ്പെടെയുള്ള എണ്ണകൾ മുടിയെ മൃദുവാക്കുമെങ്കിലും, താരൻ ശക്തമായിരിക്കുമ്പോൾ അമിതമായി എണ്ണ പുരട്ടുന്നത് ചിലരിൽ പ്രശ്നം വർധിപ്പിക്കാം. രാത്രി മുഴുവൻ എണ്ണ വെച്ച് ഉറങ്ങുന്നത് ഒഴിവാക്കുക. […]
Read more

തൈരോ യോ​ഗർട്ടോ? ഏതാണ് ആരോ​ഗ്യത്തിന് കൂടുതൽ നല്ലത്?

തൈര് ആണോ യോ​ഗർട്ട് ആണോ കൂടുതൽ ആരോ​ഗ്യകരം? രണ്ടും ഏകദേശം ഒരുപോലെയുള്ളതാണ്. വയറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതും കുടലിലെ നല്ല ബാക്ടീരിയകളെ വർധിപ്പിക്കുന്നതും ഉൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ രണ്ടിനുമുണ്ട്. എന്നാൽ, രണ്ടിന്റെയും നിർമാണരീതിയിലും ബാക്ടീരിയകളിലും പോഷക​ഗുണത്തിലും വ്യത്യാസമുണ്ട്. തൈര് ചൂടാക്കിയ പാലിൽ അല്പം തൈര് ചേർത്ത് സ്വാഭാവികമായി പുളിപ്പിച്ച് ഉണ്ടാക്കുന്നതാണ് തൈര്. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. ഉപയോഗിക്കുന്ന ബാക്ടീരിയകൾ പ്രദേശവും കാലാവസ്ഥയും അനുസരിച്ച് വ്യത്യാസപ്പെടാം. യോഗർട്ട് പ്രത്യേകം ബാക്ടീരിയകൾ (Lactobacillus bulgaricus, Streptococcus thermophilus) ഉപയോഗിച്ചാണ് യോ​ഗർട്ട് നിർമിക്കുന്നത്. […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് കൊയിലാണ്ടിയിൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടേരി സ്വദേശി ബിജുവാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ബിജുവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ബിജുവിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജലാശയങ്ങളിൽ കുളിച്ചതായി വിവരമില്ലാത്തതിനാൽ കിണർ വെള്ളത്തിൽ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബിജു ഉപയോഗിച്ചിരുന്ന കിണറിലെ വെള്ളത്തിന്റെ […]
Read more

കുടവയറിന് കാരണം ‘ഇരിപ്പ്’; ഈ ആറ് ശീലങ്ങൾ നിങ്ങൾക്ക് പണിതരും

ദൈനംദിന ജീവിതത്തിലെ ഈ അഞ്ച് ശീലങ്ങൾ ഒഴിവാക്കാതെ നിങ്ങളുടെ കുടവയർ കുറയാൻ പോകുന്നില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. നമ്മുടെ ഭക്ഷണശീലം ഒരു ഘടകമാണ്. നമ്മുടെ ചോറ് കഴിക്കുന്ന ശീലം നമ്മളറിയാതെ തന്നെ ശരീരത്തിൽ കാർബോഹൈഡ്രേറ്റ് വർധിക്കാൻ കാരണമാകുന്നുണ്ട്. അമിത കാർബോഹൈഡ്രേറ്റ് ശരീരത്തിൽ ഗ്ലൂക്കോസായി മാറുന്നു. ഇത് ഊർജമായി ഉപയോ​ഗിക്കപ്പെട്ടില്ലെങ്കിൽ ശരീരത്തിൽ കൊഴുപ്പായി സംഭരിക്കപ്പെടുകയും ഇത് തടിയും വയറും കൂടാൻ കാരണമാവുകയും ചെയ്യുന്നു. മാനസിക സമ്മർദം ‌ശരീരത്തിന്റെ രാസഘടനയിൽ മാറ്റങ്ങൾ വരുത്തും. ഉറക്കക്കുറവ്, സമ്മർദം നിറഞ്ഞ ജോലി ശൈലി, […]
Read more

എത്ര വാരിവലിച്ചു കഴിച്ചാലും വണ്ണം വയ്ക്കുന്നില്ലേ? കാരണം ഇതാണ്

നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ, ചിലർ എത്ര വാരി വലിച്ചു കഴിച്ചാലും അവർക്ക് തടി വയ്ക്കില്ല. എന്നാൽ മറ്റ് ചിലരാകട്ടെ ആഹാരം ഒരു നേരമാക്കിയാലും വണ്ണം കൂടും. എന്താണ് ഇതിന് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? അടിസ്ഥാന ഉപാപചയ നിരക്ക് അഥവാ ബേസൽ മെറ്റബോളിക് റേറ്റ് (ബിഎംആർ) ആണ് ഇതിന് പിന്നിലെ കാരണം. സൽ മെറ്റബോളിക് റേറ്റ് അഥവാ ബിഎംആറിലാണ് നമുക്ക് ഒരു ദിവസം ആവശ്യമായ കാലറി കണക്കാക്കുക. ബേസൽ മെറ്റബോളിക് റേറ്റ് (ബിഎംആർ) ആണ് പ്രവർത്തന രഹിതമായി ഇരിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള […]
Read more

നിപ ഭീതി ഒഴിഞ്ഞു; രാമനാട്ടുകരയിൽ നിപ നിരീക്ഷണം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി പൂർണമായും ഒഴിഞ്ഞതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണ നടപടികൾ പിൻവലിച്ചു. ജൂൺ 11ന് രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം 42 ദിവസം പിന്നിട്ടിട്ടും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ജനങ്ങളുടെ ഉപജീവനത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് കടക്കാതെയാണ് രോഗനിയന്ത്രണം സാധ്യമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. നിപ വ്യാപനം തടയുന്നതിൽ ആരോഗ്യപ്രവർത്തകരുടെ […]
Read more

പ്രമേഹം ആർക്കും വരാം; ചെറുപ്പക്കാർ കൂടുതൽ സൂക്ഷിക്കണം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹരോ​ഗികളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പ്രായമാകുമ്പോൾ മാത്രം വരുന്നതാണ് പ്രമേഹമെന്ന മിഥ്യാധാരണ നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് തന്നെ ചെറുപ്പക്കാർ ഭക്ഷണക്രമീകരണത്തിൽ ശ്രദ്ധനൽകാറില്ല. എന്നാൽ ഇന്നത്തെ കാലത്ത് ഏത് പ്രായക്കാർക്കും പ്രമേഹം വരാം. ഉദാസീനമായ ജീവിതശൈലി, അമിതവണ്ണം, ജനിതക കാരണങ്ങൾ എന്നിവയാണ്. മധുരപാനീയങ്ങളുടെ നിരന്തരം ഉപഭോ​ഗവും അമിത കലോറിയും ശരീരഭാരം വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഇത് പ്രമേഹസാധ്യത വർധിപ്പിക്കും. പ്രമേഹമുള്ള എല്ലാവർക്കും അമിതവണ്ണമുണ്ടാകണമെന്നില്ല. പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്. പാരമ്പര്യമായ പ്രമേ​ഹരോ​ഗികളുള്ള കുടുംബമാണെങ്കിലും മക്കൾക്കും പ്രമേഹം വരാനുള്ള സാധ്യത […]
Read more

വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്ന് മരണം

കാരക്കസ്: വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചതായി ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചു. അൻസോവാതേഗി സംസ്ഥാനത്തിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ബാരിനാസ് സംസ്ഥാനത്ത് മരിച്ച രണ്ട് ആരോഗ്യപ്രവർത്തകർക്കും ഹാന്റാവൈറസ് ബാധയുണ്ടായിരിക്കാമെന്ന് ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുസംബന്ധിച്ച അന്തിമ സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലവിൽ റിപ്പോർട്ട് ചെയ്ത കേസുകൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വെനസ്വേല ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധ നിയന്ത്രണവിധേയമാണെന്നും ആവശ്യമായ ആരോഗ്യസുരക്ഷാ നടപടികൾ എല്ലായിടത്തും ശക്തമാക്കിയിട്ടുണ്ടെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer