Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Health

ആലപ്പുഴയിൽ പടർന്ന് മുണ്ടിനീര്; എന്താണ് ലക്ഷണങ്ങൾ? ആരെയെല്ലാം ബാധിക്കും?

മുണ്ടിനീര് (മംപ്‌സ്), മുണ്ടിവീക്കം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ആണ് ഉണ്ടാകുന്നത്. ഉമിനീർ ഗ്രന്ഥികളെയാണ് ഇവ ബാധിക്കുക. രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുതിന് തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് സാധാരണയായി രോ​ഗം പകരാനുള്ള സാധ്യതയുള്ളത്. അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുതെങ്കിലും മുതിർവരിലും ഇത് കാണപ്പെടാറുണ്ട്. […]
Read more

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

ആലപ്പുഴ: മുണ്ടിനീര് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി. എൽ.പി. സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. സ്കൂളിലെ വിദ്യാർഥികളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. രോഗം കൂടുതൽ കുട്ടികളിലേക്ക് പടരാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 1 മുതൽ 21 ദിവസത്തേക്ക് മുൻകാല പ്രാബല്യത്തോടെ അവധി അനുവദിച്ചു. അവധി ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനുള്ള […]
Read more

പത്തനംതിട്ടയിൽ ഷിഗെല്ല സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗവ്യാപനം തുടരുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എഴിക്കാട് ഉന്നതിയിൽ പത്ത് വയസുകാരിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. ഇന്നലെ ആറുപേർക്ക് രോഗം സ്ഥിരീകരിച്ചതിൽ കോഴിക്കോട് നാല് കേസുകളും പാലക്കാടും പത്തനംതിട്ടയിലും ഓരോ കേസുകളും റിപ്പോർട്ട് ചെയ്തു. ജൂൺ മാസം മുതൽ സംസ്ഥാനത്ത് 216 പേർക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വർഷം […]
Read more

സാലഡ് ഉണ്ടാക്കുമ്പോൾ ഈ അബദ്ധങ്ങൾ വരാതെ സൂക്ഷിക്കണേ….

സാലഡ് തയ്യാറാക്കുമ്പോൾ ചില കോമ്പിനേഷനുകൾ ഒഴിവാക്കണം. വ്യത്യസ്ത തരം പഴങ്ങൾ പച്ചക്കറികളുമായും മറ്റ് പഴങ്ങളുമായും കലർത്തുന്നത് ദഹനപ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. തണ്ണിമത്തൻ മറ്റ് പഴങ്ങൾക്കൊപ്പം കഴിക്കരുത് തണ്ണിമത്തൻ ഒരിക്കലും മറ്റ് പഴങ്ങൾക്കൊപ്പം മിക്സ് ചെയ്തു കഴിക്കരുത് എന്ന് പറയും. തണ്ണിമത്തൻ, കുക്കുമിസ് മെലോ, കാന്താലൂപ്പ് പോലുള്ള ജലാംശം അധികം അടങ്ങിയ പഴങ്ങൾ മറ്റുള്ള പഴങ്ങൾക്കൊപ്പം കഴിക്കുമ്പോൾ ദഹനം ശരിയായ രീതിയിൽ നടക്കില്ല. പ്രോട്ടീൻ അടങ്ങിയ പഴങ്ങളും സ്റ്റാർച്ച് കൂടുതലുള്ള പഴങ്ങളും വാഴപ്പഴം പോലെ സ്റ്റാർച്ച് […]
Read more

കോംബോ ഓഫറിൽ വാങ്ങിയ ഷവായയും ഷവർമയും; 21 പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: കടയ്ക്കാവൂരിൽ കോംബോ ഓഫറിൽ വാങ്ങിയ ഷവായയും ഷവർമയും കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. ഇവരിൽ 12 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കടയ്ക്കാവൂർ തെക്കുംഭാഗം എസ്.ആർ.വി. എൽ.പി. സ്കൂളിന് സമീപത്തെ ഭക്ഷണശാലയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സൂപ്പർമാർക്കറ്റിനോട് ചേർന്ന് പുതുതായി പ്രവർത്തനം ആരംഭിച്ച ‘സിഗ്നേച്ചർ ഡിഷസ്’ എന്ന സ്ഥാപനത്തിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. ഷവായയും ഷവർമയും കഴിച്ചവരിലാണ് കൂടുതലായും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചവർക്ക് വയറിളക്കം, ഛർദി, […]
Read more

90 ദിവസം ചായ കുടിക്കാതിരുന്നാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും

ചായകുടി നിർത്തുന്നതിനെ പറ്റി ചിന്തിക്കാൻ പോലും പറ്റാത്തവരുണ്ട്. എന്നാൽ അങ്ങനെ നിർത്തിയാൽ എന്താണ് സംഭവിക്കുക എന്നറിയാമോ? അമിതമായി ചായ കുടിക്കുന്നവർക്ക് ആദ്യത്തെ രണ്ടാഴ്ച ഏറ്റവും പ്രയാസമുള്ള സമയമായിരിക്കും. ദിവസവും ഒന്നിലധികം കപ്പ് ചായ കുടിക്കുന്നവർ പെട്ടെന്ന് അത് നിർത്തിയാൽ ആദ്യം അനുഭവപ്പെടുന്നത് Caffeine Withdrawal ലക്ഷണങ്ങളായിരിക്കും. ഇതുമായി പിന്നീട് ശരീരം പൊരുത്തപ്പെടും. മൂന്ന് ആഴ്ച്ചയോളം ആയാൽ ചായ കുടിക്കാതെ തന്നെ ദിവസം മുഴുവൻ ഊർജം നിലനിർത്താൻ കഴിയുന്നതായി അനുഭവപ്പെടും. കഫീൻ നൽകുന്ന പെട്ടെന്നുള്ള ഉന്മേഷവും പിന്നീട് ഉണ്ടാകുന്ന […]
Read more

തിരുവനന്തപുരത്ത് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; പത്തോളം പേർ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭക്ഷ്യവിഷബാധ. കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന ‘വി മാർട്ട്’ എന്ന സ്ഥാപനത്തിൽ നിന്ന് ഷവർമ കഴിച്ച നിരവധി പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് പത്തോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഷവർമ കഴിച്ചവർക്ക് ശ്വാസംമുട്ടൽ, ഛർദി, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി സ്ഥാപനം അടപ്പിച്ചു. കടയ്ക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ആവശ്യമായ ലൈസൻസുകൾ ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ബേബി മിയയ്ക്ക് കൈത്താങ്ങായി ജനഹൃദയങ്ങൾ; ചികിത്സയ്ക്കായി വേണ്ട 16.5 കോടി രൂപ സമാഹരിച്ചു

സ്പൈനൽ മസ്കുലർ അട്രോഫി (SMA) ടൈപ്പ് 1 എന്ന അപൂർവ രോഗം ബാധിച്ച ഏഴ് മാസം പ്രായമുള്ള മിയ മരിയയുടെ ചികിത്സയ്ക്കായി ആരംഭിച്ച ധനസമാഹരണ ക്യാംപെയ്ൻ വിജയിച്ചു. ചികിത്സയ്ക്ക് ആവശ്യമായ 16.5 കോടി രൂപ സമാഹരിച്ചതായി ‘സേവ് ബേബി മിയ’ ക്യാംപെയ്ൻ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ക്യാംപെയ്‌നിനെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സംഭാവനകൾ, പ്രാർത്ഥനകൾ, പ്രോത്സാഹനങ്ങൾ എന്നിവയിലൂടെ ലക്ഷ്യം കൈവരിക്കാനായെന്നും ഈ വിജയം മിയയ്ക്കൊപ്പം നിന്ന ഓരോരുത്തരുടേയും ആണെന്നും കുറിപ്പിൽ […]
Read more

പാമ്പുകടി പ്രതിരോധത്തിനൊരുങ്ങി ബിഎസ്‌വിയും

കൊച്ചി: കാലവർഷം കനത്തതോടെ ഗ്രാമീണ മേഖലകളിൽ പാമ്പുകടി മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബിഎസ്‌വി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഗുണമേന്മയുള്ള ആന്‍റി സ്നേക്ക് വെനം ലഭ്യമാക്കുന്നതിൽ മുൻപന്തിയിലുള്ള ബിഎസ്‌വി, പാമ്പുകടി പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി ‘4എ ‘ എന്ന സമഗ്ര പദ്ധതി രാജ്യവ്യാപകമായി ആവിഷ്കരിച്ചിരിക്കുകയാണ്. പാമ്പുകടിയേറ്റവർക്ക് കൃത്യമായ ചികിത്സയും മികച്ച ആരോഗ്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി അവെയർനെസ്, അക്‌സസ്, അവൈലബിലിറ്റി, ആക്ഷൻ എന്നീ നാല് പ്രധാന കാര്യങ്ങളിൽ അധിഷ്ഠിതമാണ്. […]
Read more

പാലക്കാട് സ്ത്രീ-ശിശു ആശുപത്രിയിൽ അനാസ്ഥയെന്ന് പരാതി; പൂർണഗർഭിണിക്ക് വീൽചെയറോ സ്ട്രച്ചറോ ലഭിച്ചില്ല

പാലക്കാട്: പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഗുരുതര അനാസ്ഥയുണ്ടായെന്ന പരാതിയുമായി രോഗിയുടെ കുടുംബവും ആംബുലൻസ് ഡ്രൈവറും. പൂർണഗർഭിണിയായ യുവതിയെ ആംബുലൻസിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ വീൽചെയറോ സ്ട്രച്ചറോ ലഭിക്കാതിരുന്നതിനെ തുടർന്ന് ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നെന്നാണ് ആരോപണം. ഞായറാഴ്ചയാണ് സംഭവം നടന്നത്. മുതലമട കാമ്പ്രത്ത് ചള്ള സ്വദേശിനിയായ ഗർഭിണിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് അടിയന്തര ചികിത്സയ്ക്കായി പാലക്കാട് സ്ത്രീ-ശിശു ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയ ശേഷവും ആശുപത്രിക്കുള്ളിലേക്ക് മാറ്റാൻ ആവശ്യമായ സൗകര്യം ലഭിക്കാതെ സമയം […]
Read more
Advertisement
WhiteswanTV Footer