Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Health

ജനറിക് മരുന്നുകൾക്ക് തീരുവ കൂട്ടാൻ ട്രംപ്; ഇന്ത്യൻ ഫാർമ കമ്പനികൾക്ക് തിരിച്ചടി

ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി തീരുവ വർധിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം തുടങ്ങി. 2028 ഓഗസ്റ്റ് മുതൽ തീരുവ 100 ശതമാനമായും 2029 ഓഗസ്റ്റ് മുതൽ 200 ശതമാനമായും ഉയർത്താനാണ് പദ്ധതി. തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ ഫാർമ കമ്പനികളുടെ ഓഹരികൾക്ക് തിരിച്ചടി നേരിട്ടു. സൺ ഫാർമ, സിപ്ല, ലുപിൻ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ 2.5 ശതമാനം വരെ ഇടിഞ്ഞു. അമേരിക്കയിൽ തന്നെ കൂടുതൽ ഔഷധ നിർമാണം നടത്തുക എന്ന ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് […]
Read more

ന്യൂയോർക്കിൽ ലീജനേഴ്സ് രോഗവ്യാപനം; 76 പേർക്ക് രോഗബാധ, നാല് മരണം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് രോഗം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 76 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ന്യൂയോർക്ക് ഹെൽത്ത് ഡിപ്പാർട്മെന്റ് വ്യക്തമാക്കി. കാർനെഗി ഹിൽ, യോർക്വില്ലെ മേഖലകളിലാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. ജൂലൈ 20 വരെയുള്ള കണക്കുകൾ പ്രകാരം രോഗബാധിതരിൽ ഏഴുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൂളിംഗ് ടവറുകളും മറ്റ് ജലവിതരണ സംവിധാനങ്ങളും ആരോഗ്യ അധികൃതർ പരിശോധിച്ചുവരികയാണ്. ന്യൂയോർക്കിൽ ഇതിന് മുമ്പും ലീജനേഴ്സ് രോഗവ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. […]
Read more

എത്ര ഉറങ്ങിയാലും കണ്ണിന് താഴെ ഡാർക്ക് സർക്കിൾസ്? കാരണം ഇതെല്ലാം ആകാം

കണ്ണിന് താഴെയുള്ള കറുത്ത പാടിനെ മിക്കവരും ഉറക്കക്കുറവിന്റെ ലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ദിവസവും എട്ട്-ഒൻപതു മണിക്കൂർ ഉറങ്ങിയിട്ടും കണ്ണിന് താഴെയുള്ള കറുപ്പ് മാറാത്തവർ നിരവധിയാണ്. ഉറക്കം മാത്രമല്ല, ജനിതകം മുതൽ ജീവിതശൈലിയുടെ മറ്റ് പല ഘടകങ്ങളഉം കണ്ണിന് താഴത്തെ ഡാർക്ക് സർക്കിളിന് പിന്നിലുണ്ടാകാം. ശരീരത്തിലെ ഏറ്റവും നേർത്ത ഭാ​ഗമാണ് കണ്ണിന് ചുറ്റുമുള്ള ചർമം. അതുകൊണ്ട് അവിടെയുള്ള രക്തക്കുഴലുകൾ, പി​ഗ്മെന്റേഷൻ, കൊഴുപ്പ് കുറയൽ, വാർദ്ധക്യം തുടങ്ങിയ മാറ്റങ്ങൾ വളരെ എളുപ്പത്തിൽ പ്രകടമാകാം. ജനറ്റിക്കലായി ഇത് വരുന്നവർക്ക് മാറ്റിയെടുക്കുക എളുപ്പമല്ല. […]
Read more

രാവിലെ വെറുംവയറ്റിൽ ഈന്തപ്പഴം കഴിച്ചാൽ സംഭവിക്കുന്നത്…

ദിവസം തുടങ്ങാൻ ഏറ്റവും മികച്ചൊരു മാർ​ഗമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റിൽ 2-3 ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് തൽക്ഷണം പ്രകൃതിദത്ത പഞ്ചസാരയും ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഊർജവും നൽകുന്നു. ഇതിലെ ഫൈബർ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയും ചെയ്യും. അനീമിയ (വിളർച്ച) ഉള്ളവർക്ക് ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും ഇത് സഹായിക്കും. ശാരീരിക ക്ഷീണമോ തളർച്ചയോ അനുഭവപ്പെടുന്നവർക്ക് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇളം ചൂടുള്ള പാലിൽ 1-2 ഈന്തപ്പഴം തിളപ്പിച്ച് കഴിക്കുന്നത് നല്ലതാണ്. ഇത് […]
Read more

ആന്ധ്രയിൽ കോവിഡ് കേസുകൾ ഉയരുന്നു; ഒമിക്രോൺ RF.5 ഉപവകഭേദം സ്ഥിരീകരിച്ചു

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ കോവിഡ്-19 കേസുകൾ വർധിക്കുന്നതിനിടെ രോഗബാധിതരുടെ എണ്ണം 16 ആയി. കഴിഞ്ഞ ഒരുമാസത്തിനിടെ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയിൽ ഒമിക്രോൺ RF.5 ഉപവകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. കടപ്പ ജില്ലയിൽ നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാമ്പിളുകൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചാണ് പരിശോധന നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ പതിവ് ജനിതക നിരീക്ഷണ പട്ടികയിലുള്ള വകഭേദമാണ് RF.5. സിംഗപ്പൂർ ഉൾപ്പെടെ ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ […]
Read more

ആന്ധ്രയിൽ വീണ്ടും കോവിഡ് ആശങ്ക; മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം

അമരാവതി: കോവിഡ്-19 മഹാമാരിയുടെ പ്രധാന തരംഗം അവസാനിച്ച് നാല് വർഷങ്ങൾ പിന്നിടുമ്പോൾ ആന്ധ്രപ്രദേശിൽ വീണ്ടും കോവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത് ആരോഗ്യവകുപ്പിനെ ജാഗ്രതയിലാക്കി. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങളും 12 പുതിയ കേസുകളും സ്ഥിരീകരിച്ചു. ജൂൺ 26 മുതൽ ജൂലൈ 16 വരെയുള്ള കാലയളവിലാണ് വിവിധ ജില്ലകളിലായി 12 പേർക്ക് രോഗം സ്ഥിരീകരിച്ചത്. മരണപ്പെട്ടവരിൽ മൂന്ന് പേർ കടപ്പ സ്വദേശികളും ഒരാൾ കാക്കിനാഡ സ്വദേശിയുമാണ്. നാല് പേർക്കും പ്രമേഹം, ഉയർന്ന […]
Read more

സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യവകുപ്പ് തീരുമാനം. ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാർക്കാണ് താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നത്. ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പാളിച്ചകൾ, പൊതുജനങ്ങളോടുള്ള തൃപ്തികരമല്ലാത്ത ഇടപെടൽ എന്നിവ സംബന്ധിച്ച് രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പരിശീലനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കെ. […]
Read more

വൈറൽ പനിയും ഡെങ്കിയും കൂടുന്നു; കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല രോഗബാധയിൽ വർധന. ജൂൺ ഒന്നിന് ശേഷം വൈറൽപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധനയുണ്ടായതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. 2025 ജൂൺ ഒന്നുമുതൽ ജൂലൈ 15 വരെ 4,00,226 പേരാണ് പനിക്ക് ചികിത്സ തേടിയത്. എന്നാൽ ഈ വർഷം ഇതേ കാലയളവിൽ ഇത് 4,78,928 ആയി ഉയർന്നു. ഡെങ്കിപ്പനി കേസുകളിലും വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഈ കാലയളവിൽ 3,120 ഡെങ്കിപ്പനി കേസുകളാണ് […]
Read more

വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടം: ലേക്‌ഷോറിന് കുരുക്ക്

കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കച്ചവടം നടത്തിയെന്ന കേസിൽ നിർണായക രേഖകൾ പുറത്ത്. കേസിലെ പ്രധാന പ്രതിയായ നജീബിന്റെ നേതൃത്വത്തിലുള്ള കല്ലട്ര മെഡിക്കൽ ടൂറിസം കമ്പനിയും ലേക്‌ഷോർ ആശുപത്രിയും തമ്മിലുള്ള കരാറാണ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അവയവ ശസ്ത്രക്രിയകൾക്ക് കമ്മീഷൻ നൽകുന്നതുമായി ബന്ധപ്പെട്ടാണ് കരാറെന്നാണ് വിവരം. ഒരു രോഗിയുടെ അവയവ ശസ്ത്രക്രിയയ്ക്ക് 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകാമെന്ന് കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് ലേക്‌ഷോർ ആശുപത്രി എംഡി എസ്.കെ. അബ്ദുള്ളയെയും ചില […]
Read more

39-ാം വയസിലും ഇത്രയും ഫിറ്റ്; മെസിയുടെ ഡയറ്റിലെ പ്രധാന ഭക്ഷണങ്ങൾ ഇവയാണ്

39-ാം വയസ്സിലും പഴയ വേഗതയും ചുറുചുറുക്കും പ്രകടനവും കൊണ്ട് ഫുട്ബോൾ ആരാധകരെ വിസ്മയിപ്പിക്കുകയാണ് ലയണൽ മെസി. കഠിന പരിശീലനത്തിനൊപ്പം കൃത്യമായ ഭക്ഷണക്രമവും ചേർന്നാലേ ഇത്തരത്തിൽ ഫിറ്റ്നസ് നിലനിർത്താനാകൂ. സ്പാനിഷ് മാധ്യമമായ Mundo Deportivoയുടെ റിപ്പോർട്ട് പ്രകാരം, മെസ്സിയുടെ ഡയറ്റീഷ്യനായ ​ഗിലിയാനോ പോസർ അഞ്ച് ഭക്ഷണങ്ങളെയാണ് ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറയായി വിശേഷിപ്പിക്കുന്നത്. വെള്ളം, ഒലീവ് ഓയിൽ, മുഴുധാന്യങ്ങൾ, ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണ് മെസ്സിയുടെ ഭക്ഷണക്രമത്തിലെ പ്രധാന ഘടകങ്ങൾ. മെസ്സിയുടെ ഭക്ഷണക്രമത്തിൽ ഏറ്റവും കൂടുതൽ നിയന്ത്രിച്ചിരിക്കുന്നത് പഞ്ചസാരയാണ്. “പഞ്ചസാര […]
Read more

Recent News

Advertisement
WhiteswanTV Footer