Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിനായി ഇരു വകുപ്പുകളുടെയും മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും.

ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഏകോപന സമിതികൾ രൂപീകരിക്കാനും പ്രാദേശിക തലത്തിൽ സമിതികൾക്ക് രൂപം നൽകാനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദ്ദേശം നൽകി.

ഇൻഫ്ലുവൻസ വൈറസ് ബാധയിലും കേസുകൾ വർധിച്ചിട്ടുണ്ട്. അഞ്ചാംപനി വ്യാപനത്തിലും വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് അടിയന്തര പ്രതിരോധ നടപടികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, എലിപ്പനി വ്യാപനം കുറഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഇടവിട്ടുള്ള മഴ തുടരുന്നത് പകർച്ചപ്പനി സാഹചര്യം കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് പ്രതിദിനം ഏകദേശം 7000 പേർ പനിക്ക് ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. വടക്കൻ ജില്ലകളിലാണ് പനി വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, സർക്കാർ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യതക്കുറവ് രോഗികളെ ബുദ്ധിമുട്ടിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix