Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DiseasePrevention

പകർച്ചവ്യാധി പ്രതിരോധം ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കോർഡിനേഷൻ കമ്മിറ്റി

തിരുവനന്തപുരം: പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ ശക്തമാക്കാൻ ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി അവലോകന യോഗത്തിലാണ് തീരുമാനം. തദ്ദേശവാർഡ് അടിസ്ഥാനത്തിൽ കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി താഴെത്തട്ടിലും സമിതികൾ രൂപീകരിക്കാനും യോഗത്തിൽ നിർദ്ദേശം നൽകി. ഡെങ്കിപ്പനിയുടെ ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി കൊതുക് നിവാരണ […]
Read more

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിനായി ഇരു വകുപ്പുകളുടെയും മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഏകോപന സമിതികൾ രൂപീകരിക്കാനും പ്രാദേശിക തലത്തിൽ സമിതികൾക്ക് രൂപം നൽകാനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദ്ദേശം നൽകി. ഇൻഫ്ലുവൻസ വൈറസ് ബാധയിലും കേസുകൾ വർധിച്ചിട്ടുണ്ട്. അഞ്ചാംപനി വ്യാപനത്തിലും […]
Read more

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ്: കെ മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾ തടയാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തിക്കാൻ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിലെയും കോർപറേഷൻ ആരോഗ്യവിഭാഗത്തിലെയും ഉദ്യോഗസ്ഥർ ചേർന്നായിരിക്കും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക. രോഗബാധിത പ്രദേശങ്ങളെക്കുറിച്ച് കൃത്യമായ വിവരം കൗൺസിലർമാർക്ക് ഉള്ളതിനാൽ അവരുടെ പങ്കാളിത്തത്തോടെ പ്രവർത്തനം നടത്തിയാൽ കൂടുതൽ ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ. ആരോഗ്യവകുപ്പും കോർപറേഷനും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും കൗൺസിലർമാർക്ക് ഇതുസംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന പരാതിയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix