Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Influenza

സംസ്ഥാനത്ത് പനി കേസുകൾ വർധിക്കുന്നു; ഇൻഫ്ലുവൻസ മരണം 20 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളിൽ വർധന. ഈ മാസം ഇതുവരെ ഇൻഫ്ലുവൻസ ബാധിച്ച് 20 പേർ മരിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് ഇൻഫ്ലുവൻസ മരണങ്ങളും 724 രോഗബാധയും റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം ഇതുവരെ 251 ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ആകെ 6,182 ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 40 മരണങ്ങളും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ […]
Read more

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിനായി ഇരു വകുപ്പുകളുടെയും മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഏകോപന സമിതികൾ രൂപീകരിക്കാനും പ്രാദേശിക തലത്തിൽ സമിതികൾക്ക് രൂപം നൽകാനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദ്ദേശം നൽകി. ഇൻഫ്ലുവൻസ വൈറസ് ബാധയിലും കേസുകൾ വർധിച്ചിട്ടുണ്ട്. അഞ്ചാംപനി വ്യാപനത്തിലും […]
Read more

ഡൽഹിയിൽ ഇൻഫ്ലുവൻസ കേസുകൾ ഉയരുന്നു; എച്ച്1എൻ1 ബാധിതർ 1,777

ന്യൂഡൽഹി: ഡൽഹിയിൽ ഇൻഫ്ലുവൻസ കേസുകളിൽ വലിയ വർധന. എച്ച്1എൻ1 കേസുകളും കൂടുകയാണ്. ഓഗസ്റ്റ് 20ന് മാത്രം 159 ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 114 എണ്ണം എച്ച്1എൻ1 കേസുകളാണ്. ഡൽഹിയിലെ ആകെ എച്ച്1എൻ1 കേസുകളുടെ എണ്ണം 1,777 ആയി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇൻഫ്ലുവൻസ എ വിഭാഗത്തിൽ 2,392 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ ഇൻഫ്ലുവൻസ കേസുകൾ 2,602 ആയി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, […]
Read more

മഴക്കെടുതികൾക്കൊപ്പം സംസ്ഥാനം പനിക്കിടക്കയിലും; ഇൻഫ്ലുവൻസയും H1N1 കേസുകളും ഉയരുന്നു

കൊച്ചി: മഴക്കെടുതിക്കൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധിയും ആശങ്കയാകുന്നു. ഇൻഫ്ലുവൻസ (ഫ്ലൂ) ബാധിതരുടെ എണ്ണം ദിവസേന ഉയരുകയാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 302 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടൊപ്പം H1N1 കേസുകളിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 115 പേരാണ് ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ജൂലൈ മാസത്തിൽ മാത്രം 2,899 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചപ്പോൾ 31 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ രോഗവുമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix