Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുട്ടികൾക്ക് അമൃതം ന്യൂട്രിമിക്‌സ് ഇഷ്ടപ്പെടുന്നില്ല; ചേരുവകളിൽ മാറ്റം വരുത്താൻ തീരുമാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അങ്കണവാടികളിലൂടെ കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ ചേരുവകളിൽ മാറ്റം വരുത്താൻ വനിതാ ശിശുവികസന വകുപ്പ്. പഞ്ചസാര ഒഴിവാക്കി കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ രുചി മെച്ചപ്പെടുത്താനാണ് തീരുമാനം. ഒരേ രുചിയിലുള്ള പോഷകാഹാരപ്പൊടി കുട്ടികൾ കഴിക്കാൻ മടിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് നടപടി. ഇതിന്റെ ഭാഗമായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി വകുപ്പ് ചർച്ച നടത്തി.

ന്യൂട്രിമിക്‌സിന്റെ നിർമാണത്തിലും വിതരണത്തിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ നേരത്തേ നിർദേശിച്ചിരുന്നു. നിലവിൽ ആറുമാസം മുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്കെല്ലാം ഒരേ തരത്തിലുള്ള ന്യൂട്രിമിക്‌സാണ് നൽകുന്നത്. ഇതിനു പകരം ആറുമാസം മുതൽ ഒരുവയസ്സുവരെ, ഒന്നു മുതൽ രണ്ടുവയസ്സുവരെ, രണ്ടുവയസ്സിനു മുകളിൽ എന്നിങ്ങനെ പ്രായത്തിനനുസരിച്ച് വ്യത്യസ്ത പോഷകാഹാരങ്ങൾ നൽകണമെന്നാണ് നിർദേശം. രണ്ടുമുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്കുള്ള ഉത്പന്നങ്ങളിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി ശർക്കര പോലുള്ളവ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

ഗോതമ്പ്, കടലപ്പരിപ്പ്, നിലക്കടല, സോയ ചങ്ക്‌സ്, പഞ്ചസാര എന്നിവ ചേർത്താണ് നിലവിൽ ന്യൂട്രിമിക്‌സ് തയ്യാറാക്കുന്നത്. സംസ്ഥാനത്തെ 33,000-ത്തോളം അങ്കണവാടികളിലൂടെ കുട്ടികൾക്ക് ഇത് വിതരണം ചെയ്യുന്നുണ്ട്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ 241 കേന്ദ്രങ്ങളിലായി പ്രതിവർഷം 18 കോടി കിലോഗ്രാം ന്യൂട്രിമിക്‌സ് തയ്യാറാക്കുന്നുണ്ട്.

എല്ലാ ജില്ലകളിലും ഗുണനിലവാര പരിശോധനാ ലാബുകൾ വേണം

ഭക്ഷ്യ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽനിന്ന് ലഭിക്കുന്ന ഗോതമ്പിൽ മണ്ണും ഗോതമ്പുചെടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി പരാതികളുണ്ടായിരുന്നു. ഗുണനിലവാരമുള്ള ഗോതമ്പ് ലഭ്യമാക്കാൻ എഫ്.സി.ഐ. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്നും ഭക്ഷ്യ കമ്മിഷൻ നിർദേശിച്ചു.

എല്ലാ അങ്കണവാടികളിലും ന്യൂട്രിമിക്‌സ് നിർമാണ യൂണിറ്റുകളിലും ശുചിത്വം ഉറപ്പാക്കുന്നതിനും പരിശോധന നടത്തുന്നതിനും ജീവനക്കാരെ ചുമതലപ്പെടുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. നിലവിൽ കോഴിക്കോട് മാത്രമാണ് ഗുണനിലവാര പരിശോധനാ കേന്ദ്രമുള്ളത്. എല്ലാ ജില്ലകളിലും പരിശോധനാ ലാബുകൾ സ്ഥാപിച്ചാൽ വിതരണം ചെയ്യുന്നതിനു മുമ്പുള്ള സൂക്ഷ്മപരിശോധന കാലതാമസമില്ലാതെ പൂർത്തിയാക്കാൻ കഴിയുമെന്ന് ഭക്ഷ്യ കമ്മിഷൻ ചെയർമാൻ ജിനു സക്കറിയ ഉമ്മൻ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix