തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. കേരളാ ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കനുസരിച്ച്, 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 1,05,560 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വർണവില പവന് 480 രൂപ വർധിച്ചിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,560 രൂപയിലെത്തി. ഇന്നും ഇതേ വിലയിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 220 രൂപയാണ് ഇന്നത്തെ വില.




