Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെ.എം.സി.സി ഓഫീസ് കവർച്ചാക്കേസ് ഖത്തറിൽ അവസാനിപ്പിച്ചു; അഞ്ച് പ്രതികളെ വിട്ടയച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഖത്തറിൽ രജിസ്റ്റർ ചെയ്ത കെ.എം.സി.സി ഓഫീസ് കവർച്ചാക്കേസ് അവസാനിപ്പിച്ച് കോടതി. കവർച്ചയിൽ നേരിട്ട് പങ്കെടുത്തവർ രാജ്യം വിട്ട സാഹചര്യത്തിലാണ് നടപടി.

ഖത്തർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണുള്ളത്. മൂന്ന് മലയാളികളും രണ്ട് പാകിസ്താൻ സ്വദേശികളുമാണ് പ്രതിപ്പട്ടികയിലുള്ളത്. കോഴിക്കോട് സ്വദേശികളായ അഷ്റഫ് ഹുസൈൻ, ഹാരിസ് താഴെ തയ്യുള്ളതിൽ, ലജീഷ് ലാൽ തച്ചറോത്ത് മീത്തൽ എന്നിവരും അസ്റർ യൂനുസ്, അൻസാർ മഹ്മൂദ് എന്നീ പാകിസ്താൻ സ്വദേശികളുമാണ് പ്രതികൾ. കവർച്ച നടത്തിയവരെ സഹായിച്ചെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പിന്നീട് കോടതി കേസ് അവസാനിപ്പിച്ച് വിട്ടയച്ചു. കോഴിക്കോട് സ്വദേശികളായ പ്രതികൾ നിലവിൽ കൊയിലാണ്ടി പൊലീസിന്റെ അന്വേഷണ പരിധിയിലാണ്.

2025 സെപ്റ്റംബർ 18-നാണ് അൽ തുമാമയിലെ കെ.എം.സി.സി ഓഫീസിൽ കവർച്ച നടന്നത്. ഓഫീസിലെ റൂം ബോയിയെ കെട്ടിയിട്ടശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂം തകർത്തായിരുന്നു കവർച്ച. സംഭവത്തിൽ പ്രദേശിക ബി.ജെ.പി നേതാവ് ബാലകൃഷ്ണൻ കീഴടങ്ങിയിരുന്നു. കേസിൽ ആകെ ആറു പ്രതികളാണുള്ളത്.

പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയിൽ ഈ വർഷം സെപ്റ്റംബർ 15-നാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കവർച്ചയുമായി ബന്ധപ്പെട്ട് ഖത്തറിലും കേരളത്തിലും അന്വേഷണം നടന്നുവരികയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix