Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല മിൽമ നെയ്യ് ക്രമക്കേട്; ഒരാൾ കൂടി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമലയിലെ മിൽമ നെയ്യ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനായ ജയലാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ദേവസ്വം ബോർഡിലെ പഞ്ചവാദ്യം ജീവനക്കാരൻ കൂടിയാണ് ഇയാൾ.

മിൽമ നെയ്യ് ശബരിമലയിൽ എത്തിച്ചതായി വ്യാജരേഖകൾ തയ്യാറാക്കി പണം കൈപ്പറ്റിയ സംഭവത്തിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നേരത്തെ അറസ്റ്റിലായ കരാറുകാരൻ എസ്.എസ്. ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ്. നെയ്യ് വിതരണത്തിലെ ക്രമക്കേടിലൂടെ ട്രാൻസ്പോർട്ട് കരാറുകാരനായ എസ്.എസ്. ബിനു ലക്ഷങ്ങൾ സമ്പാദിച്ചതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തിക്കേണ്ടിയിരുന്ന മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റതായാണ് കണ്ടെത്തൽ. പകരം ഗുണനിലവാരം കുറഞ്ഞ നെയ്യാണ് സന്നിധാനത്ത് എത്തിച്ചത്. ക്രമക്കേടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix