തൃശ്ശൂർ: തൃശ്ശൂർ തെക്കേ ഗോപുരനടയിൽ യുവാവ് കിണറ്റിൽ വീണു. ചെമ്പുക്കാവ് സ്വദേശി ബാബുവാണ് കിണറ്റിൽ വീണത്. കിണറിന്റെ കൈവരിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. രാവിലെ 10.30ഓടെയാണ് സംഭവം നടന്നത്. കിണറ്റിൽ വീണ യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി സംയുക്തമായി തിരച്ചിൽ നടത്തിവരികയാണ്. യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.



