Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RescueOperation

തിരുവല്ലയിൽ ആറ്റിൽ ചാടാൻ ശ്രമിച്ച 60കാരിയെ രക്ഷപ്പെടുത്തി

പത്തനംതിട്ട: തിരുവല്ല കുറ്റൂർ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച 60കാരിയെ നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് രക്ഷപ്പെടുത്തി. മദ്യലഹരിയിലായിരുന്ന സ്ത്രീ പാലത്തിന്റെ കൈവരി കടന്ന് ആറ്റിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. ആദ്യശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വീണ്ടും ചാടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ ഇടപെട്ടത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷിനെ വിവരം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റും രണ്ട് വനിതാ സഹപ്രവർത്തകരും ചേർന്ന് സ്ത്രീയെ പിന്തിരിപ്പിച്ചു. പിന്നീട് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സർക്കാർ ആശുപത്രിയിൽ പോകാൻ […]
Read more

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങിയതായി സംശയം

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ സീമാപുരിയിലാണ് നാലുനില കെട്ടിടം തകർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയതായി സംശയിക്കുന്നു. ന്യൂ സീമാപുരിയിലെ ഈദ്ഗാഹ് മച്ച്ലി മന്ദിയിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ചിലരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നോ നാലോ പേർ കൂടി കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര പ്രസാദ് മീണ അറിയിച്ചു. 225 ചതുരശ്ര അടി വിസ്തീർണമുള്ള നാലുനില കെട്ടിടമാണ് തകർന്നതെന്ന് അധികൃതർ പറഞ്ഞു. ഡൽഹി ഫയർ […]
Read more

നിലമ്പൂർ മലവെള്ളപ്പാച്ചിൽ; കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരണം ആറായി

മലപ്പുറം: നിലമ്പൂർ ടികെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടികെ കോളനി സ്വദേശിനി സജിത (27)യുടെ മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കണ്ടെത്തിയത്. ഇതോടെ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ശക്തമായ മഴയെ തുടർന്ന് കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. പെട്ടെന്ന് പാറകൾക്കിടയിലൂടെ ശക്തമായ ഒഴുക്കെത്തുകയായിരുന്നു. ഇതിനിടെ പുഴയിൽ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്. നേരത്തെ എടരിക്കോട് മങ്ങാടൻ അനസ് യാസീൻ (31), തിരൂർ പടന്നപ്പറമ്പൻ മുഹമ്മദ് കുട്ടി (65), […]
Read more

തോട്ടിൽ വീണ 80കാരിക്ക് രക്ഷകരായി അഗ്നിശമനസേന

പത്തനംതിട്ട: തിരുവല്ല പെരിങ്ങരയിൽ തോട്ടിലെ നിലയില്ലാ കയത്തിൽ വീണ വയോധികയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിലെ വടക്കേ ചേലയിൽ വീട്ടിൽ അംബിക (80) ആണ് അപകടത്തിൽപ്പെട്ടത്. ഓർമക്കുറവുള്ള അംബിക വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ തെന്നിവീഴുകയായിരുന്നു. നിലയില്ലാ കയത്തിൽ വീണ വയോധിക തോട്ടിൽ വീണുകിടന്നിരുന്ന വള്ളിയിൽ പിടിച്ചാണ് ഏറെനേരം കഴിഞ്ഞത്. ഇതാണ് ജീവൻ രക്ഷിക്കാൻ സഹായമായത്. വിവരം ലഭിച്ചതിനെ തുടർന്ന് തിരുവല്ലയിൽ നിന്നുള്ള അഗ്നിശമനസേന സംഘം സ്ഥലത്തെത്തി. റോപ്പും ലാഡറും ഉപയോഗിച്ച് സേനാംഗങ്ങൾ […]
Read more

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി

മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷന് സമീപം വീടിനുള്ളിൽ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും മലപ്പുറം അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മയും നാല് വയസ്സുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്ന സമയത്താണ് രണ്ട് വയസ്സുള്ള ഇളയ കുട്ടി അബദ്ധത്തിൽ മുറിയുടെ വാതിൽ അടച്ചത്. വാതിൽ അടഞ്ഞതോടെ അമ്മയ്ക്കും കുട്ടികൾക്കും പുറത്തേക്ക് ഇറങ്ങാൻ കഴിയാതെവന്നു. വീടിന്റെ മുൻവാതിൽ ലോക്ക് ചെയ്ത നിലയിലായിരുന്നതിനാൽ അയൽവാസികൾക്കും അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് മലപ്പുറം അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി. […]
Read more

ഇന്തോനേഷ്യൻ കപ്പൽ നടുക്കടലിൽ കാണാതായി; തെരച്ചിൽ തുടങ്ങി

ജക്കാർത്ത: ഇന്തോനേഷ്യയിൽ 243 യാത്രക്കാരുമായി പോയ കപ്പലുമായുള്ള ബന്ധം നഷ്ടമായി. ജാവ കടലിൽ ഞായറാഴ്ച പുലർച്ചെയാണ് വിർഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. കപ്പലിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 115 പേരെ കണ്ടെത്തിയതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കിഴക്കൻ ജാവയിൽ നിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. […]
Read more

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം

കട്ടാങ്ങൽ: കുടുംബപ്രശ്നത്തെ തുടർന്ന് രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ കുന്നമംഗലം പൊലീസും ഫയർഫോഴ്സും ചേർന്ന് കീഴടക്കി. അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളെയും യുവാവിനെയും പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി.കുടുംബ പ്രശ്നത്തെ തുടർന്നാണ് അഞ്ചും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട ശേഷം യുവാവ് ദേഹത്ത് ഡീസൽ ഒഴിച്ചും അടുക്കളയിലെ ഗ്യാസ് തുറന്നു വിടുകയും ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കമ്പനി മുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിലായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ […]
Read more

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരു മരണം; മൂന്ന് പേരുടെ നില ഗുരുതരം

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ കെട്ടിട ഉടമ ഗുരുഗ്രാം സ്വദേശി ആനന്ദ് ബൻസലിനെതിരെ പൊലീസ് കേസെടുത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക സമിതിയും രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കെട്ടിട ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി എംപി രാംവീർ സിങ് ബിധുരി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് […]
Read more

നേപ്പാളിലെ പ്രളയം; രക്ഷാദൗത്യത്തിന് അന്താരാഷ്ട്ര സാങ്കേതിക സഹായം തേടി രാജ്യം

കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ കനത്ത പ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും തുടരുന്നതിനാൽ ശനിയാഴ്ച തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. നേപ്പാളിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് മേഖലയിലുമായി ഏകദേശം 3,000 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവരിൽ ഇന്ത്യയിൽ നിന്നുള്ള ഹൈന്ദവ തീർത്ഥാടകരടക്കം 540-ലധികം വിദേശ പൗരന്മാരുണ്ടെന്നാണ് റിപ്പോർട്ട്. പ്രളയക്കെടുതിയിൽ ഇതുവരെ 600-ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. നേപ്പാളിലെ രസുവ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ രക്ഷപ്പെടുത്തിയ തീർത്ഥാടകരെ റോഡ് മാർഗം കാഠ്മണ്ഡുവിലെത്തിക്കാനാണ് ഭരണകൂടം […]
Read more

ഭർത്താവുമായി വാക്കുതർക്കം; പത്താം നിലയിൽ നിന്ന് ചാടി നവവധു

മുംബൈ: ഭർത്താവുമായി വാക്കുതർക്കത്തെ തുടർന്ന് പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച നവവധുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ മുംബൈ ഭാണ്ടൂപിലാണ് സംഭവം. കെട്ടിടസമുച്ചയത്തിന് സമീപത്തെ മരത്തിന്റെ കൊമ്പുകളിൽ കുടുങ്ങിയ യുവതിയെയാണ് നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തിയത്. പ്രതീക്ഷ ഹിരാവാലേ (26) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ലേക്ക് റോഡിലെ സൺഷൈൻ ബിൽഡിംഗിൽ നിന്നാണ് യുവതി താഴേക്ക് ചാടിയത്. എന്നാൽ നിലത്തുനിന്ന് ഏകദേശം 25 അടി ഉയരത്തിലുള്ള മരച്ചില്ലകളിൽ കുടുങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ യുവതിയുടെ വലത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix