Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RescueOperation

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി

തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച രാജേഷിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് രാജേഷ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജേഷിന് സംസ്ഥാന ബഹുമതി നൽകുമെന്നും അദ്ദേഹത്തിന്റെ വീടുപണി സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കുന്നതിനിടെയാണ് റെപ്പലിങ് ഇൻസ്ട്രക്ടറായ രാജേഷ് അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കർണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള മീൻതുള്ളി തുരുത്തിൽ കുടുങ്ങിയ ബെന്നിയെ […]
Read more

ആവശ്യപ്പെട്ടപ്പോൾ തന്നെ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായി എത്തി: പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും ഇന്നും മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. എന്നാൽ തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ ക്യാമ്പുകളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ആറന്മുളയേക്കാൾ തിരുവല്ലയിലാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നതെന്നും വെള്ളം കയറിയതിനെ തുടർന്ന് ചില ദുരിതാശ്വാസ ക്യാമ്പുകൾ മാറ്റേണ്ട സാഹചര്യമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. ക്യാമ്പുകളിൽ താമസിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉടൻ ഇ-ടോയ്ലറ്റ് സംവിധാനം ഒരുക്കുമെന്നും, വെള്ളം കയറിയ വീടുകൾ […]
Read more

സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിലിൽ എട്ട് മരണം

ഗാങ്ടോക്: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു. നാംചി ജില്ലയിലെ സമർദുംഗിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണമായും മണ്ണിനടിയിൽപ്പെട്ടതോടെ നിരവധി തൊഴിലാളികൾ അകത്ത് കുടുങ്ങുകയായിരുന്നു. തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതക ചോർച്ച ഉണ്ടായതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി. സുരക്ഷാ ഉപകരണങ്ങളും ഗ്യാസ് മാസ്കുകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തകർ അകത്തേക്ക് പ്രവേശിച്ച് തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. മണ്ണിടിച്ചിലിൽ മരിച്ച എട്ട് പേരുടെ മൃതദേഹങ്ങൾ നാംചി, സിംഗ്തം, ഗാങ്ടോക് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് […]
Read more

ജമ്മു കശ്മീരിലെ മഴക്കെടുതി; മരണസംഖ്യ ഉയരുന്നു, ഏഴുപേരെ കാണാതായി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ അതിശക്തമായ മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ മരണസംഖ്യ ഉയരുന്നു. അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലായി ഇതുവരെ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴുപേരെ കാണാതായതായും അധികൃതർ അറിയിച്ചു. രജൗരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 11 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയുടെ ഏറ്റവും വലിയ ആഘാതം സുരൻകോട്ട് തഹസിൽ മേഖലയിലാണ് ഉണ്ടായത്. ഇവിടെ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്നുണ്ടായ അപകടത്തിൽ 28 വയസുള്ള നാസിയ കൗസർ […]
Read more

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം. അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 15ഓളം പേർ മരിച്ചതായാണ് വിവരം. എന്നാൽ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി നടത്തിയിരുന്ന ബോട്ടാണ് മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി ഏകദേശം 400 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix