Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാണാതായിട്ട് 12 ദിവസം; മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ തമിഴ്‌നാട് സർക്കാരിന്റെ സഹായം തേടി ജില്ലാ കളക്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്തുന്നതിനായി തമിഴ്നാട് സർക്കാരിന്റെ സഹായം തേടി കേരള സർക്കാർ. ഇരുവരെയും കാണാതായി പന്ത്രണ്ടാം ദിവസം പിന്നിട്ട ശേഷമാണ് തമിഴ്നാടിന്റെ സഹായം തേടിയിരിക്കുന്നത്.

കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിലെ ജില്ലാ കളക്ടർമാരോട് സഹായം അഭ്യർഥിച്ച് ജില്ലാ കളക്ടർ അനുകുമാരി കത്തയച്ചു. മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിനും കളക്ടർ കത്തയച്ചിട്ടുണ്ട്. ജോണിനായി രാമേശ്വരം മേഖലയിൽ കൂടി തിരച്ചിൽ നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

അതേസമയം, മുതലപ്പൊഴിയിൽ കാണാതായ ഷിജിനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. നാവികസേനയുടെ നേതൃത്വത്തിലാണ് ഇന്ന് തിരച്ചിൽ നടക്കുന്നത്. നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി മുതലപ്പൊഴിയിൽ എത്തിയിട്ടുണ്ട്. നേവിയുടെ സ്കൂബാ സംഘവും ഇന്ന് തിരച്ചിലിൽ പങ്കെടുക്കും. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തിരച്ചിൽ പ്രവർത്തനങ്ങളുടെ ഭാഗമാകും.

കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും തിങ്കളാഴ്ച ഷിജിന്റെയും ജോണിന്റെയും വീടുകൾ സന്ദർശിച്ചിരുന്നു. കാണാതായവർക്കായുള്ള തിരച്ചിൽ കൂടുതൽ ഊർജിതമാക്കുമെന്ന് മന്ത്രിമാർ കുടുംബങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.

അതിനിടെ, നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലും മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തി. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

ജോണിന്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സന്ദർശനം നടത്തി. രക്ഷാപ്രവർത്തനത്തിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. രക്ഷാപ്രവർത്തനത്തിന് ബിജെപി നേതാവിനോട് സഹായം തേടേണ്ടിവന്നത് വിചിത്രമായ നടപടിയാണെന്നും പിണറായി വിജയൻ വിമർശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix